പൂരം കലക്കല്‍; എം.ആര്‍ അജിത് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി ഫലപ്രദമായി ഇടപെട്ടില്ലെന്നും, മന്ത്രി വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ന

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി ഫലപ്രദമായി ഇടപെട്ടില്ലെന്നും, മന്ത്രി വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് നേരിട്ട് തയ്യാറാക്കിയ ഈ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറിയിരിക്കുകയാണ്.
തൃശൂരിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയിട്ടും പൂരം അലങ്കോലപ്പെട്ടപ്പോൾ എഡിജിപി എം.ആർ. അജിത് കുമാർ വിഷയത്തിൽ ഇടപെടാതെ മാറിനിന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോൾ റവന്യൂമന്ത്രി കെ. രാജൻ അടക്കമുള്ളവർ എഡിജിപിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ല.
എഡിജിപിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. വിശദമായ സാക്ഷിമൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്.
പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിലും നടത്തിപ്പിലും എഡിജിപിക്ക് മേൽനോട്ടക്കുറവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ജാഗ്രത പുലർത്തിയില്ലെന്നും വിമർശനമുണ്ട്.
എം.ആർ. അജിത് കുമാറിന് ഡിജിപി സ്ഥാനക്കയറ്റത്തിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ റിപ്പോർട്ട് സർക്കാരിലേക്ക് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയായേക്കാം.
പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നേരത്തെയും എഡിജിപി അജിത് കുമാറിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയത് അദ്ദേഹത്തെത്തന്നെയായിരുന്നു എന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
