Skip to content
Kerala

അധികാരികളുടെ അനാസ്ഥയിൽ പൊള്ളുന്ന ആദിവാസി കുരുന്നുകൾ, എം.ആർ.എസിലെ ദുരിതങ്ങൾ വിവരണാതീതം, തുറന്നെഴുതി മുൻ അധ്യാപിക

പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്ഥാപിച്ച റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ദുരിതങ്ങള്‍ ഞെട്ടിക്കുന്നതാണ്. വയനാട്ടിലെ തിരുനെല്ലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (MRS) 127 പെണ്‍കുട്ടികള്‍ക്ക് ആശ്രയിക്കാന്‍ ഒരേയൊരു ശുചിമുറി മാത്രമാണുള്ളത്. ഒന്നാം ക്ലാസ്

N

News Desk

Published on: 23 Oct 2025, 11:24 am

അധികാരികളുടെ അനാസ്ഥയിൽ പൊള്ളുന്ന ആദിവാസി കുരുന്നുകൾ, എം.ആർ.എസിലെ ദുരിതങ്ങൾ വിവരണാതീതം, തുറന്നെഴുതി മുൻ അധ്യാപിക

പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്ഥാപിച്ച റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ദുരിതങ്ങള്‍ ഞെട്ടിക്കുന്നതാണ്. വയനാട്ടിലെ തിരുനെല്ലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (MRS) 127 പെണ്‍കുട്ടികള്‍ക്ക് ആശ്രയിക്കാന്‍ ഒരേയൊരു ശുചിമുറി മാത്രമാണുള്ളത്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങളാണ് കേവലം മൂന്ന് ക്ലാസ് മുറികളില്‍ തിങ്ങിഞെരുങ്ങി പഠിക്കുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ, ഈ കുഞ്ഞുമക്കള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ എത്ര വലുതായിരിരുന്നെന്ന് തുറന്നെഴുതുകയാണ് മുന്‍ എംആര്‍എസിലെ മുന്‍ അധ്യാപിക നീതു. അവരുടെ കുറിപ്പ് വായിക്കാം

നമ്മുടെ ഈ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എത്ര മാത്രമായിരിക്കുമെന്ന് ഈ വാർത്ത കാണുമ്പോൾ മനസ്സിലാകണമെന്നില്ല. ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിലുള്ള കുട്ടികളാണ് തിരുനെല്ലി മോഡൽ റെസിഡൻഷ്യൻ സ്കൂൾ(mrs)ൽ പഠിക്കുന്നത്. നിങ്ങളാ കുഞ്ഞുമക്കളെക്കുറിച്ച് ഓർത്തു നോക്കൂ. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കുഞ്ഞുപ്രായത്തിലാണ് ഈ മക്കൾ രക്ഷിതാക്കളെ കാണാതെ ഈ സ്കൂളിൽ , ഈ ഹോസ്റ്റലിൽ താമസിക്കുന്നത്. ഈ കുഞ്ഞുങ്ങളുടെയും അവരുടെ രക്ഷിതാക്കളുടെയും സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ കൊണ്ടാണ് അവർക്ക് Mrs പോലെയുള്ള സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. അവരുടെ ഗതികേടിനെ ഒരു അധികാരികളും ചൂഷണം ചെയ്യരുത്. ഈ കെട്ടിടം പെട്ടെന്നല്ല ഈ ശോച്യാവസ്ഥയിൽ എത്തിയത്. വർഷങ്ങളായി ഇത് അപകടാസ്ഥയിലേക്ക് എത്തി തുടങ്ങിയിട്ട്. മന്ത്രി ജയലക്ഷ്മിയുടെ കാലത്ത് തിരുനെല്ലി mrs ന് പുതിയ കെട്ടിടം പണിയാൻ വേണ്ടി മക്കി മലയിൽ സ്ഥലം എടുക്കുകയും അവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ, അത് പൂർത്തിയായില്ല. അതിന് വേണ്ടി ചിലവഴിച്ച കോടികൾ കൊണ്ട് തിരുനെല്ലിയിലെ ഈ കെട്ടിടങ്ങൾ പുതുക്കാമായിരുന്നില്ലേ. മക്കിമല പോലെ ആനയും കടുവയും ഇറങ്ങുന്ന സ്ഥലത്ത് Mrs നിർമിക്കാമെന്ന് അധികാരികൾ തീരുമാനമെടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. പുതിയ കെട്ടിടം സ്ഥാപിക്കാൻ ഏറ്റെടുത്ത സ്ഥലത്തേക്ക് ദൂരവും കൂടുതലാണ്. അവിടത്തെ അധ്യാപകർ, മറ്റ് ജീവനക്കാർ,ഇവരൊക്കെ എങ്ങിനെയാണ് അവിടെ എത്തിച്ചേരുക. ഒരു mrs നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് രാവും പകലും ആത്മാർത്ഥമായി ജീവനക്കാർ പണിയെടുക്കേണ്ടതുണ്ട്.ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, മെസ്സ് ജീവനക്കാർ, ഓഫീസ് ജീവനക്കാർ തുടങ്ങി നിരവധി ആളുകളാണ് ജോലി ചെയ്യുന്നത്. ഇവർക്കൊക്കെ സ്വന്തം ആവശ്യങ്ങൾക്ക് പുറം ലോകത്ത് എത്തേണ്ടതല്ലേ. അവിടത്തെ കുഞ്ഞുങ്ങളെ കാണാൻ ഇടക്കെങ്കിലും രക്ഷിതാക്കൾക്ക് വരേണ്ടതല്ലേ.ബസിനും ഓട്ടോക്കുമൊന്നും വരാനുള്ള സാമ്പത്തികം ഇല്ലാത്ത രക്ഷിതാക്കളാണ് അവരിൽ ഭൂരിഭാഗവും. പലതു കൊണ്ടും പ്രതിസന്ധികൾ നിറഞ്ഞതാകുമായിരുന്നു മക്കി മലയിൽ Mrs തുടങ്ങിയിന്നുന്നെങ്കിൽ അനുഭവിക്കേണ്ടി വരുന്നത്. അവിടെ ചിലവഴിച്ച പണമുണ്ടായിരുന്നെങ്കിൽ നിലവിലെ തിരുനെല്ലിയിലെ കെട്ടിടം പുതുക്കി പണിയാമായിരുന്നു. ഇപ്പോൾ ഈ സ്കൂൾ ആറളം ഫാമിലെ കെട്ടിടത്തിലേക്ക് മാറ്റുകയാണ്. അവിടെ വൈദ്യുതി പ്രശ്നം ഉള്ളതിനാലാണ് വൈകുന്നത് എന്നാണറിഞ്ഞത്. അപ്പോഴും ഈ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഓർത്തു നോക്കു. അവർ ഇത്രയും ദൂരം കുട്ടികളെ കാണാൻ എങ്ങിനെ പോകും. പലരും കുട്ടികളെ വിടാൻ മടിക്കും. അതാണ് സംഭവിക്കുക.തിരുനെല്ലി mrs തന്നെ എത്രയും പെട്ടെന്ന് നന്നാക്കിയാൽ ഈ കുട്ടികൾക്ക് അവിടെ പഠിക്കാം. അല്ലെങ്കിൽ വന്യ മൃഗങ്ങൾ ഒന്നും ഇറങ്ങാത്ത നല്ല സ്ഥലം കണ്ടു പിടിച്ച് സ്കൂൾ നിർമ്മിക്കുക. ഗോത്രവർഗ്ഗകുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഇത്തരം വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. അത് അവർക്ക് വേണ്ടി മാത്രമായിരിക്കണം. ആ വകുപ്പും അതിനായിരിക്കണം. അല്ലാതെ ഒരു കറവപ്പശുവിനെപ്പോലെ ഈ വകുപ്പിനെ മാറ്റരുത്. mrs ൽ അധ്യാപികയായി ജോലി ചെയ്ത കാലത്ത് മനസിലാക്കിയതും അനുഭവിച്ചതും അറിഞ്ഞതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. കൃത്യമായി ഒരു പഠനം mrs കളിൽ ഉണ്ടാകേണ്ടതുണ്ട്.. എല്ലാ തലത്തിലും ഉള്ള അവിടത്തെ പ്രശ്നങ്ങൾ പഠിച്ചു പരിഹരിച്ച് പുതുക്കി പണിയേണ്ടത് ആയിട്ട് ഉണ്ട്.

Related Stories