Skip to content
Kerala

കേരളത്തിൽ തൂക്കുസഭയ്ക്കും സാധ്യത; ബിജെപി 11 സീറ്റുകൾ വരെ നേടാമെന്ന് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സൂചിപ്പിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനത്ത് തൂക്കുസഭയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്നാണ് കണക്കുകൾ പറയുന്നത്. എൽഡിഎഫും യുഡിഎഫും അധികാരത്തിലേറാൻ സാധ്യതയു

N

News Desk

Published on: 30 Apr 2026, 10:33 pm

കേരളത്തിൽ തൂക്കുസഭയ്ക്കും സാധ്യത; ബിജെപി 11 സീറ്റുകൾ വരെ നേടാമെന്ന് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സൂചിപ്പിച്ച് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനത്ത് തൂക്കുസഭയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്നാണ് കണക്കുകൾ പറയുന്നത്. എൽഡിഎഫും യുഡിഎഫും അധികാരത്തിലേറാൻ സാധ്യതയുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും എക്‌സിറ്റ് പോൾ വ്യക്തമാക്കുന്നു.

നേരത്തെ പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളും യുഡിഎഫിന് വ്യക്തമായ മുൻതൂക്കം പ്രവചിച്ചപ്പോൾ, അതിൽ നിന്ന് വ്യത്യസ്തമായാണ് ടുഡെയ്‌സ് ചാണക്യയുടെ നിഗമനം. എൽഡിഎഫിന് തുടർഭരണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൽഡിഎഫ് 64 സീറ്റുകൾ നേടുമെന്നാണ് ചാണക്യയുടെ പ്രധാന പ്രവചനമെങ്കിലും, പരമാവധി 73 സീറ്റുകൾ വരെ നേടാൻ മുന്നണിക്ക് സാധിക്കുമെന്ന് വിലയിരുത്തുന്നു. ഇത് കേവല ഭൂരിപക്ഷത്തിന് മുകളിലാണ്.

സംസ്ഥാനത്ത് എൻഡിഎ സാന്നിധ്യം ശക്തമാകുമെന്നും ബിജെപി 3 മുതൽ 11 സീറ്റുകൾ വരെ നേടുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ശരാശരി 7 സീറ്റുകളാണ് ബിജെപിക്ക് ലഭിക്കാൻ സാധ്യതയുള്ളത്. യുഡിഎഫ് 40-43% വോട്ടുകളും എൽഡിഎഫ് 38-41% വോട്ടുകളും നേടുമ്പോൾ, എൻഡിഎ 20-23% വോട്ടുകൾ സമാഹരിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിന് പുറമേ പശ്ചിമ ബംഗാളിലും അസമിലും ബിജെപി അധികാരത്തിലെത്തുമെന്നും ടുഡെയ്‌സ് ചാണക്യ പ്രവചിക്കുന്നു. ബംഗാളിൽ ബിജെപി 181-203 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് 89-111 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം. അസമിൽ ബിജെപി 93-111 സീറ്റുകൾ നേടി അധികാരമുറപ്പിക്കുമ്പോൾ, തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണത്തിലേറുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

Related Stories