‘ഗ്യാനേഷ് കുമാറിനെതിരായ വാർത്ത പണം വാങ്ങി ചെയ്തത്’, ജനം ടി.വിക്കെതിരെ 100 കോടിയുടെ അപകീർത്തി നോട്ടീസുമായി ‘ദ ന്യൂഇന്ത്യൻ എക്സ്പ്രസ്’
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വാർത്ത നൽകാൻ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് സാമ്പത്തിക ആനുകൂല്യം കൈപ്പറ്റിയെന്ന വാർത്ത പ്രചരിപ്പിച്ച ജനം ടി.വിക്കെതിരെ നിയമനടപടിയുമായി ‘ദ ന്യൂഇന്ത്യൻ എക്സ്പ്രസ്’. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ വ്യാജവാർത്ത സംപ്രേഷണം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വാർത്ത നൽകാൻ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് സാമ്പത്തിക ആനുകൂല്യം കൈപ്പറ്റിയെന്ന വാർത്ത പ്രചരിപ്പിച്ച ജനം ടി.വിക്കെതിരെ നിയമനടപടിയുമായി ‘ദ ന്യൂഇന്ത്യൻ എക്സ്പ്രസ്’. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ വ്യാജവാർത്ത സംപ്രേഷണം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എക്സ്പ്രസ് പബ്ലിക്കേഷൻസ് (മധുര) പ്രൈവറ്റ് ലിമിറ്റഡ് ലീഗൽ നോട്ടീസ് അയച്ചത്. എക്സ്പ്രസ് പബ്ലിക്കേഷൻസ് സി.ഇ.ഒ ലക്ഷ്മി മേനോനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
സെപ്റ്റംബർ 29-നാണ് അപകീർത്തികരമായ വാർത്ത ജനം ടി.വി സംപ്രേഷണം ചെയ്തത്. എന്നാൽ, പരാമർശിച്ച തരത്തിലുള്ള യാതൊരു വാർത്തയും തങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എക്സ്പ്രസ് മാനേജ്‌മെന്റ് വ്യക്തമാക്കി. മാധ്യമത്തിന്റെ വിശ്വാസ്യത തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനം ടി.വി ഇത്തരമൊരു വാർത്ത നൽകിയതെന്നും ഇവർ ആരോപിക്കുന്നു.
യഥാർഥ വസ്തുതകൾ പരിശോധിക്കാതെ നൽകിയ ഈ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുവെന്നും ഇത് തങ്ങളുടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചുവെന്നും നോട്ടീസിൽ പറയുന്നു. അതിനാൽ, എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഈ അപകീർത്തികരമായ വാർത്ത അടിയന്തരമായി നീക്കം ചെയ്യണമെന്നും വാർത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ തന്നെ തെറ്റ് തിരുത്തി നൽകണമെന്നും ന്യൂഇന്ത്യൻ എക്സ്പ്രസ് ആവശ്യപ്പെട്ടു.
30 ദിവസത്തിനകം വാർത്ത പിൻവലിച്ച് തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ജനം ടി.വിക്കെതിരെ ശക്തമായ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
