തൃശൂര്‍ വോട്ട് കൊള്ള; വ്യാജ വോട്ടറായി പേര് ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും, അമ്പരന്ന് രാഷ്ടീയ കേരളം
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നടന്ന വോട്ട് തട്ടിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേന്ദ്രമന്ത്രിയും തൃശൂരിലെ എംപിയുമായ സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി പ്രമുഖ മലയാളം ചാനലായ മീഡിയവണ്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നടന്ന വോട്ട് തട്ടിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേന്ദ്രമന്ത്രിയും തൃശൂരിലെ എംപിയുമായ സുരേഷ് ഗോപിയുടെ ഡ്രൈവറും വ്യാജ വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി പ്രമുഖ മലയാളം ചാനലായ മീഡിയവണ്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ എസ്. അജയകുമാര്‍ എന്നയാളുടെ പേരാണ് തൃശൂര്‍ പൂങ്കുന്നത്ത് മറ്റൊരാളുടെ ഫ്ലാറ്റ് വിലാസത്തില്‍ ചേര്‍ത്തത്.
ഇരട്ടവോട്ടിന് തെളിവുകള്‍
പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് സിി ഫോര്‍ എന്ന ഫ്ലാറ്റിലാണ് അജയകുമാറിന്റെ പേരില്‍ വോട്ട് ചേര്‍ത്തത്. എന്നാല്‍, ഈ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഇയാളെക്കുറിച്ച് യാതൊരു അറിവുമില്ല. തിരുവനന്തപുരം സ്വദേശിയായ അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവറാണെന്ന് അയല്‍വാസികള്‍ സ്ഥിരീകരിച്ചു.
അന്വേഷണത്തില്‍, അജയകുമാറിന് നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം ശാസ്തമംഗലത്തെ വിലാസത്തില്‍ വോട്ടുണ്ട് എന്ന് വ്യക്തമായി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയിലും ഇദ്ദേഹത്തിന്റെ പേര് തിരുവനന്തപുരത്ത് തന്നെയുണ്ട്. ഇതോടെ, തൃശൂരിലെ വോട്ട് കൊള്ളയുടെ വ്യാപ്തി കേന്ദ്രമന്ത്രിയുടെ ഓഫീസ് വരെ എത്തുകയാണെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്.
പരിചയക്കുറവെന്ന് മുന്‍ ബിഎല്‍ഒ
അതേസമയം, അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ആയിരുന്ന ആനന്ദ് സി. മേനോന്, വീട്ടമ്മ അറിയാതെ ചേര്‍ത്ത ചില വ്യാജ വോട്ടുകള്‍ താന്‍ ആബ്സെന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കിയതായാണ് ഓര്‍ക്കുന്നതെന്ന് മീഡിയവണിനോട് പറഞ്ഞു. ചട്ടപ്രകാരമുള്ള പരിശോധനകള്‍ നടത്തിയിരുന്നെന്നും, വ്യാജന്മാര് എങ്ങനെ പട്ടികയില്‍ ഇടംപിടിച്ചു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎല്‍ഒ ചുമതല ആദ്യമായി നിര്വഹിക്കുകയായിരുന്നതിനാല് പരിചയക്കുറവുണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
