കലോത്സവ മുഖ്യ കവാടത്തില്‍ നിന്ന് തൃശൂർ എം.എൽ.എ ഔട്ട്, സുരേഷ് ഗോപി ഇന്‍
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന കവാടത്തിൽ പ്രാദേശിക എം.എൽ.എയുടെ ചിത്രം ഒഴിവാക്കി തൃശൂർ എം.പി സുരേഷ് ഗോപിക്ക് ഇടം നൽകിയ നടപടി ചർച്ചയാകുന്നു. തൃശൂർ എം.എൽ.എയും സി.പി.ഐ നേതാവുമായ പി. ബാലചന്ദ്രനെ മുഖ്യ കവാടത്തിലെ ചിത്രങ്ങളിൽ നിന്ന് പൂർണ്ണമായും വെട്ടിനിരത്തിയപ്പോൾ, ബി.ജെ.പി പ്രതിനിധിയായ സുരേഷ്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന കവാടത്തിൽ പ്രാദേശിക എം.എൽ.എയുടെ ചിത്രം ഒഴിവാക്കി തൃശൂർ എം.പി സുരേഷ് ഗോപിക്ക് ഇടം നൽകിയ നടപടി ചർച്ചയാകുന്നു. തൃശൂർ എം.എൽ.എയും സി.പി.ഐ നേതാവുമായ പി. ബാലചന്ദ്രനെ മുഖ്യ കവാടത്തിലെ ചിത്രങ്ങളിൽ നിന്ന് പൂർണ്ണമായും വെട്ടിനിരത്തിയപ്പോൾ, ബി.ജെ.പി പ്രതിനിധിയായ സുരേഷ് ഗോപിയെ ആ സ്ഥാനത്ത് കുടിയിരുത്തി. ഇത് പിണറായി സർക്കാരിന്റെ ബോധപൂർവ്വമായ നീക്കമാണെന്ന ആക്ഷേപം ശക്തമാണ്.
കലോത്സവത്തിന്റെ മുഖ്യ കവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാർക്കുമൊപ്പം തൃശൂർ എം.പി സുരേഷ് ഗോപിയുടെ ചിത്രം വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ സാധാരണയായി ഇത്തരം പരിപാടികളിൽ പ്രോട്ടോക്കോൾ പ്രകാരം ഉൾപ്പെടുത്താറുള്ള പ്രാദേശിക ജനപ്രതിനിധിയായ എം.എൽ.എ പി. ബാലചന്ദ്രൻ ചിത്രത്തിൽ എങ്ങുമില്ല.
എൽ.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.ഐയുടെ ജനപ്രതിനിധിയെ ഒഴിവാക്കി ബി.ജെ.പി നേതാവിനെ ഉയർത്തിക്കാട്ടുന്നത് മുന്നണിക്കുള്ളിലും ചർച്ചയായിട്ടുണ്ട്.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സുരേഷ് ഗോപി നടത്തിയ പ്രസംഗം ഈ വിവാദങ്ങൾക്ക് കൂടുതൽ എരിപകർന്നു. “ശിവൻകുട്ടി ചേട്ടൻ എന്നെ ഈ ചടങ്ങിന് വിളിച്ചതിൽ സന്തോഷം” എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ വികാരാധീനനായി പറഞ്ഞത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ നേരിട്ട് വിളിച്ചാണ് താൻ ഈ ചടങ്ങിലെത്തിയതെന്ന സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ സി.പി.ഐ.എം – ബി.ജെ.പി അന്തർധാരയുടെ സൂചനയായിട്ടാണ് എതിരാളികള്‍ പ്രചരിപ്പിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
