തീവ്രവാദ ബന്ധം ആരോപിച്ച് വെര്‍ച്വല്‍ അറസ്റ്റ് , എന്‍.ഐ.എ ചമഞ്ഞ് 60 ലക്ഷം തട്ടിയ മലയാളികൾ പിടിയില്‍
മലപ്പുറം: വെർച്വൽ അറസ്റ്റ് നടത്തി രാജസ്ഥാൻ സ്വദേശിയിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പറ്റ സ്വദേശിയായ ആലഞ്ചേരി സുനീജ് (സുനീജ് മോൻ-38), തൃശ്ശൂർ പൂത്തോളിൽ നിന്നുള്ള മാടമ്പിലാൻ വലേരിപ്പറമ്പിൽ അശ്വിൻരാജ് (27), കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ മുഹമ്

മലപ്പുറം: വെർച്വൽ അറസ്റ്റ് നടത്തി രാജസ്ഥാൻ സ്വദേശിയിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പറ്റ സ്വദേശിയായ ആലഞ്ചേരി സുനീജ് (സുനീജ് മോൻ-38), തൃശ്ശൂർ പൂത്തോളിൽ നിന്നുള്ള മാടമ്പിലാൻ വലേരിപ്പറമ്പിൽ അശ്വിൻരാജ് (27), കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്. തട്ടിപ്പിലെ പ്രധാന കണ്ണികളെ പിടികൂടിയത് ജോധ്പൂർ സൈബർ പോലീസും മേലാറ്റൂർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ്.
രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ തീവ്രവാദബന്ധം ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്. ഇന്ത്യൻ മുജാഹിദീൻ എന്ന തീവ്രവാദ സംഘടനയിൽപ്പെട്ട ഒരാളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ച എ.ടി.എം. കാർഡുകളിൽ ഒന്ന് ബിക്കാനീർ സ്വദേശിയുടേതാണെന്ന് പ്രതികൾ ഇയാളെ വിശ്വസിപ്പിച്ചു. ഇത്തരത്തിൽ, 60,08,794 രൂപയാണ് സംഘം തട്ടിയെടുത്തത്. സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എ. പ്രേംജിത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം, ജോധ്പൂർ സൈബർ പോലീസ് ഇൻസ്പെക്ടർ തേജ്കരൻ, മേലാറ്റൂർ പോലീസ് ഇൻസ്പെക്ടർ എ.സി. മനോജ്കുമാർ, എസ്.ഐ. പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ മൻസൂർ, എ.എസ്.ഐ. ഗോപാലകൃഷ്ണൻ, സി.പി.ഒ.മാരായ സുബിൻ, അനിത, ഹോം ഗാർഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
