2018-ലെ പ്രളയം മനുഷ്യനിർമിതം; മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന് സ്ഥാപിക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർണായകമായ ശബ്ദരേഖ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടു. ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഡാമുകൾ കൃത്യസമയത്ത് തുറക്കാതിരിക്കാൻ കാരണമായതെന്ന് മന്ത്രി ശബ്ദരേഖയിൽ ആരോപിക്കുന്നു. പ്രളയകാലത്ത് ജലസ

2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിർമിതമാണെന്ന് സ്ഥാപിക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർണായകമായ ശബ്ദരേഖ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടു. ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഡാമുകൾ കൃത്യസമയത്ത് തുറക്കാതിരിക്കാൻ കാരണമായതെന്ന് മന്ത്രി ശബ്ദരേഖയിൽ ആരോപിക്കുന്നു. പ്രളയകാലത്ത് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണൻകുട്ടിയുടെ ഈ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് ശബ്ദരേഖയിൽ മന്ത്രി വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്ന സ്പിൽവേ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും തുറക്കാൻ അനുമതി നൽകിയില്ല. സ്പിൽവേ തുറന്നാൽ താഴെയുള്ള കരിമണൽ ഒലിച്ചുപോകുമെന്നതിനാലാണ് ഈ നടപടിയെന്നും, ഇത് ‘മേരി മാതാ’ എന്ന കരാർ കമ്പനിയെ സഹായിക്കാനാണെന്നും മന്ത്രി ആരോപിക്കുന്നു.
കരിമണൽ കടത്തുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക അഴിമതി നടന്നതായും മന്ത്രി ആരോപിക്കുന്നുണ്ട്. ക്യൂബിക് മീറ്ററിന് വെറും 62 രൂപയ്ക്ക് നൽകിയ കരാർ മറിച്ചുവിറ്റാൽ ഏകദേശം 2000 രൂപയോളം ലഭിക്കുമെന്നും, ഇതിലൂടെ കരാറുകാരന് 300 കോടി രൂപയോളം ലാഭം കിട്ടുമെന്നും മന്ത്രി പറയുന്നു. മുൻ മന്ത്രി മാത്യു ടി. തോമസിനും ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് ശബ്ദരേഖയിലെ പ്രധാന ആരോപണം.
മാത്യു കുഴൽനാടൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ജനതാദൾ നേതാവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പ്രളയ മാനേജ്‌മെന്റിൽ സർക്കാരിന് പറ്റിയ വീഴ്ചകളും അഴിമതിയും തുറന്നു കാട്ടുന്നതാണ് ഈ ശബ്ദരേഖയെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
