Skip to content
Kerala

കെ കെ കൊച്ച് അന്തരിച്ചു

ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. 2020 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ദലിത് അവകാശപ്പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച കൊച്ച് മികച്ച സംഘാടകനുമായിരുന്നു. കോട്ടയം ജില്ലയിലെ കല്ലറയില്‍ 1949 ന് ജനിച

N

News Desk

Published on: 13 Mar 2025, 7:23 am

കെ കെ കൊച്ച് അന്തരിച്ചു

ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.  2020 ലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ദലിത് അവകാശപ്പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച കൊച്ച് മികച്ച സംഘാടകനുമായിരുന്നു.

കോട്ടയം ജില്ലയിലെ കല്ലറയില്‍ 1949 ന് ജനിച്ചു. കെ.എസ്‍.ആര്‍.ടി.സിയില്‍ നിന്ന് സീനിയര്‍ അസിസ്റ്റന്‍റായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.
ആത്മകഥയായ ദലിതൻ അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്. ബുദ്ധനിലക്കുള്ള ധൂരം , ദേശിയതക്കൊരു ചരിത്രപദം , കേരളചരിത്രവും സമൂഹരൂപീകരണവും , ഇടത്തുപക്ഷമില്ലത്ത കാലം , ദളിത് പാദം , കലാപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ .
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ് സഹോദരനാണ്.

Related Stories