ദി ഫോർത്ത് റിപ്പോർട്ടർ ടിവി ഏറ്റെടുക്കുന്നു; ജീവനക്കാരെ നിലനിർത്തും
കൊച്ചി:സംപ്രേഷണ ലൈസൻസ് ലഭിക്കാത്തതിനെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ പോയ ദി ഫോർത്തിനെ റിപ്പോർട്ടർ ടിവി ഏറ്റെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പൂർത്തിയായി. ഉടൻതന്നെ ആദ്യ ഗഡു കൈമാറുമെന്നാണ് സൂചന. രണ്ട് വർഷം മുൻപ് ടൈം സ്ക്വയർ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് എന്ന കമ്പനിയുടെ കീഴിലാണ് ദി

കൊച്ചി:സംപ്രേഷണ ലൈസൻസ് ലഭിക്കാത്തതിനെ തുടർന്ന് പ്രവർത്തനം ആരംഭിക്കാനാകാതെ പോയ ദി ഫോർത്തിനെ റിപ്പോർട്ടർ ടിവി ഏറ്റെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പൂർത്തിയായി. ഉടൻതന്നെ ആദ്യ ഗഡു കൈമാറുമെന്നാണ് സൂചന.
രണ്ട് വർഷം മുൻപ് ടൈം സ്ക്വയർ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് എന്ന കമ്പനിയുടെ കീഴിലാണ് ദി ഫോർത്ത് ആരംഭിച്ചത്. പ്രമുഖ മാധ്യമപ്രവർത്തകരെ വലിയ ശമ്പളം നൽകി നിയമിച്ചെങ്കിലും ചാനൽ തുടങ്ങുന്നതിനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ലൈസൻസ് ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരെ നിയമിച്ചെന്നും ആരോപണമുണ്ടായിരുന്നു. പിന്നീട് ചാനൽ തുടങ്ങാൻ സാധിക്കാതെ വന്നതോടെ ജീവനക്കാർ പ്രതിസന്ധിയിലായി.
ദി ഫോർത്തിന്റെ ഉടമകൾ, ചാനലിന്‍റെ ബാക്കിയുള്ള ഉപകരണങ്ങൾ വിൽക്കാൻ റിപ്പോർട്ടർ ടിവിയെ സമീപിച്ചപ്പോഴാണ് ചാനൽ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. വെബ്സൈറ്റ് മാത്രമാണ് നിലവിൽ ദി ഫോർത്തിന്‍റേതായിട്ടുള്ളത്. എങ്കിലും പുതിയ മാധ്യമ ശൃംഖല എന്ന ലക്ഷ്യത്തോടെയാണ് റിപ്പോർട്ടർ മാനേജ്മെന്റ് ദി ഫോർത്തിനെ ഏറ്റെടുക്കുന്നത്. ബിജെപിയുമായുള്ള ബന്ധം ഉപയോഗിച്ച് കേന്ദ്രസർക്കാരിൽ നിന്ന് ലൈസൻസ് നേടാമെന്ന് റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്‍റോ അഗസ്റ്റിൻ പ്രതീക്ഷിക്കുന്നു.
റിപ്പോർട്ടർ ടിവിയുടെ മാനേജിങ് എഡിറ്റർ ആന്‍റോയുടെ സഹോദരൻ ജോസുകുട്ടി അഗസ്റ്റിനായിരിക്കും ദി ഫോർത്തിന്‍റെ മാനേജിങ് എഡിറ്റർ. ദി ഫോർത്ത്, റിപ്പോർട്ടർ ചാനലിന്റെ ഭാഗമായി പ്രവർത്തിക്കില്ല. ആന്റോ അഗസ്റ്റിന്റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയുടെ കീഴിലാകും വെബ്സൈറ്റ് പ്രവർത്തിക്കുക.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
