Skip to content
Kerala

ദി ഫോർത്ത് സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം; തൊഴിലാളികളെ പെരുവഴിയിലാക്കി മാനേജ്‌മെന്റ്

‘ദി ഫോർത്ത്’ ചാനൽ തുടങ്ങാതെ മുങ്ങുകയും നാനൂറോളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്ത സംഭവത്തിൽ സിപിഎമ്മിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. പ്രവാസി മലയാളി വഴി ചാനലിന്റെ നിയന്ത്രണം സിപിഎം കൈക്കലാക്കിയെന്നും, ഇടതുപക്ഷ അനുകൂല പ്രവാസി സംഘടനയുടെ നേതാവായ രാജേഷ് കൃഷ്ണയാണ് ഇതിനായി പണം മുടക്കിയതെന്നുമ

N

News Desk

Published on: 18 Mar 2026, 10:27 am

ദി ഫോർത്ത് സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ സിപിഎം എന്ന് ആരോപണം; തൊഴിലാളികളെ പെരുവഴിയിലാക്കി മാനേജ്‌മെന്റ്

 ‘ദി ഫോർത്ത്’ ചാനൽ തുടങ്ങാതെ മുങ്ങുകയും നാനൂറോളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്ത സംഭവത്തിൽ സിപിഎമ്മിന് നേരിട്ട് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. പ്രവാസി മലയാളി വഴി ചാനലിന്റെ നിയന്ത്രണം സിപിഎം കൈക്കലാക്കിയെന്നും, ഇടതുപക്ഷ അനുകൂല പ്രവാസി സംഘടനയുടെ നേതാവായ രാജേഷ് കൃഷ്ണയാണ് ഇതിനായി പണം മുടക്കിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

വൻ ശമ്പളം വാഗ്ദാനം നൽകി ജീവനക്കാരെ നിയമിച്ച ശേഷം ചാനൽ സംപ്രേഷണം ആരംഭിക്കാതെ നിയമവിരുദ്ധമായി പിരിച്ചുവിട്ടത് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

ജീവനക്കാരെ കൂട്ടത്തോടെ അന്യായമായി പുറത്താക്കിയിട്ടും സ്ഥാപനത്തിനെതിരെ കാര്യമായ സമരങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകാതിരുന്നതിന് പിന്നിൽ പാർട്ടിയുമായുള്ള ബന്ധമാണെന്ന് പറയപ്പെടുന്നു. സമരത്തിനൊരുങ്ങിയ പത്രപ്രവർത്തക യൂണിയനെ (KUWJ) യൂണിയനുള്ളിലെ സിപിഎം അനുകൂലികൾ ഇടപെട്ട് തടഞ്ഞതായും ആരോപണമുണ്ട്. സാമ്പത്തിക ബാധ്യതകൾ തീർക്കാതെയും ആനുകൂല്യങ്ങൾ നൽകാതെയും ആണ് തൊഴിലാളികളെ മാനേജ്‌മെന്റ് ഇറക്കിവിട്ടത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും അദ്ദേഹത്തിന്റെ മകനുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് രാജേഷ് കൃഷ്ണ. സ്ത്രീ വിഷയത്തിൽ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഇദ്ദേഹത്തെ ഉപയോഗിച്ചാണ് പാർട്ടി മാധ്യമ സ്ഥാപനത്തിന്റെ നിയന്ത്രണം ഉറപ്പിച്ചതെന്നാണ് സൂചന.

കൂടാതെ, പാർട്ടിയെ വിമർശിച്ച സ്ഥാപനത്തിലെ മുൻ എഡിറ്റർക്കെതിരെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വേട്ടയാടൽ നടത്തുന്നതായും പരാതിയുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളെ ഉപയോഗിച്ച് മുൻ എഡിറ്റർക്കെതിരെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനും തൊഴിലാളി അവകാശങ്ങൾക്കും വേണ്ടി സംസാരിക്കുന്ന പാർട്ടി തന്നെ ഒരു മാധ്യമ സ്ഥാപനത്തിലെ തൊഴിലാളികളെ വഞ്ചിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Related Stories