‘മുഖ്യമന്ത്രി സര്‍വേ’ തട്ടിപ്പെന്ന് ആരോപണം; പിന്നില്‍ തരൂരുമായി ബന്ധമുള്ള കമ്പനി, തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് അവകാശപ്പെട്ട് ശശി തരൂര്‍ എംപി പുറത്തുവിട്ട സ്വകാര്യ സര്‍വേ ഫലം തട്ടിപ്പാണെന്ന് ഗുരുതര ആരോപണം. ഹാരി അറബി എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് സര്‍വേ നടത്തിയ കമ്പനിയും ശശി തരൂരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍

തിരുവനന്തപുരം: യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് അവകാശപ്പെട്ട് ശശി തരൂര്‍ എംപി പുറത്തുവിട്ട സ്വകാര്യ സര്‍വേ ഫലം തട്ടിപ്പാണെന്ന് ഗുരുതര ആരോപണം. ഹാരി അറബി എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് സര്‍വേ നടത്തിയ കമ്പനിയും ശശി തരൂരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ സഹിതം രംഗത്തെത്തിയിരിക്കുന്നത്.
votevibe.in എന്ന വെബ്സൈറ്റ് നടത്തിയ സര്‍വേയാണ് തരൂര്‍ പങ്കുവെച്ചത്. എന്നാല്‍ ഈ വെബ്സൈറ്റിന്റെ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തതും, ശശി തരൂരിന്റെ ഔദ്യോഗിക വെബ്സൈറ്റായ shashitharoor.in രജിസ്റ്റര്‍ ചെയ്തതും മുംബൈ ആസ്ഥാനമായുള്ള ഒരേ കമ്പനിയാണെന്ന് ഹാരി അറബി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ENDURANCE DOMAINS TECHNOLOGY PRIVATE LIMITED എന്ന ഈ കമ്പനിയില്‍ നിന്ന് 2014-ല്‍ തരൂര്‍ തന്റെ ഡൊമെയ്ന്‍ വാങ്ങിയിരുന്നു. ഇതേ കമ്പനിയില്‍ നിന്ന് തന്നെയാണ് 2025 മാര്‍ച്ച് മാസം votevibe.in എന്ന ഡൊമെയ്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് യാദൃശ്ചികമല്ലെന്നും, തരൂരിന് നേരത്തെ ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നും പോസ്റ്റ് ആരോപിക്കുന്നു.
VoteVibe എന്ന സ്ഥാപനത്തെക്കുറിച്ചും പോസ്റ്റില്‍ ഗുരുതരമായ ആരോപണങ്ങളുണ്ട്. A. T. VOTEVIBE LLP എന്ന ഈ സ്ഥാപനം കഴിഞ്ഞ മെയ് മാസമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ വെബ്സൈറ്റ് വളരെ ലളിതവും നിലവാരമില്ലാത്തതുമാണ്. അമിതാഭ് തിവാരി എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ പേര് മാത്രമാണ് ‘ടീം’ എന്ന ഭാഗത്ത് നല്‍കിയിട്ടുള്ളത്. വെബ്സൈറ്റില്‍ ‘മീഡിയയില്‍ വന്ന വാര്‍ത്തകള്‍’ എന്ന് പറഞ്ഞ് നല്‍കിയിട്ടുള്ള ലിങ്കുകളെല്ലാം ഈ മാധ്യമപ്രവര്ത്തകന് തന്നെ പലയിടങ്ങളിലായി എഴുതിയ ലേഖനങ്ങളാണെന്നും ഹാരി അറബി കണ്ടെത്തലായി പറയുന്നു.
നാല് മാസം മാത്രം പ്രായമുള്ള, കാര്യമായ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ഒരു സ്ഥാപനത്തിന്റെ സര്‍വേ ഉപയോഗിച്ച് മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ നിലവാരത്തിന് ചേര്‍ന്ന തന്ത്രമല്ലെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഹാരിസ് അറബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
