Skip to content
Kerala

താമരശ്ശേരി ഫ്രഷ് കട്ട് അടച്ചുപൂട്ടും; ഉടമകളും സമരസമിതിയുമായി കരാർ ഒപ്പിട്ടു

താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ‘ഫ്രഷ് കട്ട്’ പൂർണമായും അടച്ചുപൂട്ടാനുള്ള കരാറിൽ കമ്പനി ഉടമകളും സമരസമിതി നേതാക്കളും ഒപ്പുവെച്ചു. കരാർ പ്രകാരം 2027 മാർച്ച് 31 വരെ മാത്രമേ സ്ഥാപനത്തിന് താമരശ്ശേരിയിൽ പ്രവർത്തനാനുമതിയുള്ളൂ. ഇതിനുശേഷം നിലവിലെ പ്ലാന്റ് പൂർണമായി ഡിസ്മാന്റിൽ ചെ

N

News Desk

Published on: 27 Aug 2026, 6:58 pm

താമരശ്ശേരി ഫ്രഷ് കട്ട് അടച്ചുപൂട്ടും; ഉടമകളും സമരസമിതിയുമായി കരാർ ഒപ്പിട്ടു

താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ‘ഫ്രഷ് കട്ട്’ പൂർണമായും അടച്ചുപൂട്ടാനുള്ള കരാറിൽ കമ്പനി ഉടമകളും സമരസമിതി നേതാക്കളും ഒപ്പുവെച്ചു. കരാർ പ്രകാരം 2027 മാർച്ച് 31 വരെ മാത്രമേ സ്ഥാപനത്തിന് താമരശ്ശേരിയിൽ പ്രവർത്തനാനുമതിയുള്ളൂ. ഇതിനുശേഷം നിലവിലെ പ്ലാന്റ് പൂർണമായി ഡിസ്മാന്റിൽ ചെയ്ത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും. കൊടുവള്ളി എം.എൽ.എ പി.കെ. ഫിറോസിന്റെ നേതൃത്വത്തിൽ നടന്ന സമഗ്രമായ ചർച്ചകൾക്കൊടുവിലാണ് പ്ലാന്റിന് പൂട്ടിടാൻ ധാരണയായത്.

പ്രദേശവാസികൾ വർഷങ്ങളായി അനുഭവിച്ചുവന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നത്തിനാണ് ഈ അന്തിമ തീരുമാനത്തോടെ ശാശ്വത പരിഹാരമാകുന്നത്. പ്ലാന്റിന്റെ മലിനീകരണത്തിനെതിരെ വലിയ ജനരോഷവും പ്രതിഷേധങ്ങളും പ്രദേശത്ത് ഉയർന്നു വന്നിരുന്നു. തുടർന്ന് ഉയർന്ന ജനകീയ ആവശ്യങ്ങൾ പരിഗണിച്ചാണ് ജനപ്രതിനിധികളും സമരസമിതിയും കമ്പനി മാനേജ്‌മെന്റും ചർച്ചകളിലേക്ക് കടന്നത്.

പ്രശ്നപരിഹാരത്തിനായി 2026 ആഗസ്റ്റ് 8-ന് താമരശ്ശേരി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ വെച്ച് ജനപ്രതിനിധികളുടെയും കമ്പനി അധികൃതരുടെയും പങ്കാളിത്തത്തോടെ ആദ്യഘട്ട ചർച്ച നടന്നിരുന്നു. എം.എൽ.എമാരായ പി.കെ. ഫിറോസ്, സി.കെ. കാസിം, എം.എ. റസാഖ് മാസ്റ്റർ, മുൻ മന്ത്രി ഡോ. എം.കെ. മുനീർ എന്നിവരും സമരസമിതി നേതാക്കളും ഇതിൽ പങ്കെടുത്തു. തുടർന്ന് ആഗസ്റ്റ് 19-ന് തിരുവനന്തപുരത്ത് വെച്ച് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ നടന്ന നിർണായക ചർച്ചയിലാണ് പ്ലാന്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമായത്.

കരാർ വ്യവസ്ഥകൾ പ്രകാരം പുതിയ പ്ലാന്റ് സ്ഥാപിച്ച് പ്രവർത്തനം സജ്ജമാകുന്നത് വരെ, നിലവിലെ പ്ലാന്റ് 2026 ആഗസ്റ്റ് 27 മുതൽ താൽക്കാലികമായി വീണ്ടും പ്രവർത്തിക്കുന്നതായിരിക്കും. എന്നാൽ പ്രദേശവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇവിടെ സംസ്കരിക്കാവുന്ന മാലിന്യത്തിന്റെ അളവിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ പ്രതിദിനം പരമാവധി 25 ടൺ മാലിന്യം മാത്രമേ ഇവിടെ സംസ്കരിക്കാൻ പാടുള്ളൂ എന്ന് കരാറിൽ വ്യക്തമാക്കുന്നു.

Related Stories