വിദ്വേഷ പരാമർശം: സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന് ഉപാധികളോടെ ജാമ്യം
ഡൽഹിയിൽ സമരം ചെയ്ത സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും വെടിവെച്ചുകൊല്ലുമെന്ന് പ്രസ്താവന നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം എസിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസെടുത്ത് 11-ാം ദിവസമായ ഇന്നലെ വൈകിട്ടാണ് തിര

ഡൽഹിയിൽ സമരം ചെയ്ത സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും വെടിവെച്ചുകൊല്ലുമെന്ന് പ്രസ്താവന നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം എസിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസെടുത്ത് 11-ാം ദിവസമായ ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരത്തുനിന്നുള്ള സൈബർ പൊലീസ് സംഘം മട്ടാഞ്ചേരിയിലെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജന്തർമന്തറിലെ സമരക്കാരെ താനായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നുവെന്നും, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരായിരുന്നുവെന്നുമുള്ള ഗുരുതര അധിക്ഷേപങ്ങളാണ് മോഹൻദാസ് നടത്തിയത്. ജൂലൈ 29-ന് രജിസ്റ്റർ ചെയ്ത കേസിൽ കലാപാഹ്വാനമുൾപ്പെടെ നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ചോദ്യം ചെയ്യലിനായി ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതി ജാമ്യത്തിലിറങ്ങിയാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ളതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ടി.ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിക്കുകയും പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ പ്രതിയുടെ ഉയർന്ന പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി നിലവിൽ ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഇനി ഏർപ്പെടരുതെന്ന കർശന നിർദേശവും തുടർ ചോദ്യം ചെയ്യലുകൾക്ക് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയും കോടതി മുൻപോട്ടു വെച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
