Skip to content
Kerala

വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശിയായ വി. അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വി.എസിന്റെ വിയോഗത്തില്‍ സംസ്ഥാനം ദുഃഖം ആചരിക്കുന്നതിനിടെയാണ് സംഭവം. അറസ്റ്റിലായ അനൂപിനെതിരെ വിദ്യാഭ്യാസ

N

News Desk

Published on: 22 Jul 2025, 1:35 pm

വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശിയായ വി. അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വി.എസിന്റെ വിയോഗത്തില്‍ സംസ്ഥാനം ദുഃഖം ആചരിക്കുന്നതിനിടെയാണ് സംഭവം.

അറസ്റ്റിലായ അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. വെറുപ്പിന്റെ രാഷ്ട്രീയം മലയാളി മനസ്സുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും, ഇത്തരം വ്യക്തികളാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നതെന്നും സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ.ആര്‍. ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വി.എസിന്റെ ഭൗതികദേഹം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ടോടെ വലിയ ചുടുകാട്ടിലെ സമരഭൂമിയിലായിരിക്കും സംസ്‌കാരം.

വി.എസിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 3:20-നായിരുന്നു വി.എസ്. അന്തരിച്ചത്.

Related Stories