Skip to content
Kerala

ശത്രുക്കളല്ല സ്നേഹിതർ, സ്റ്റാലിനെ വീട്ടിലെത്തികണ്ട് വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ. (തമിഴക വെട്രി കഴകം) സ്ഥാപകനുമായ സി. ജോസഫ് വിജയ് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ചെന്നൈ ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വെറുമൊരു സൗഹൃദ സന്ദർശനം എന്നാണ് ഇരുവിഭാഗവും ഈ കൂട

N

News Desk

Published on: 11 May 2026, 5:45 pm

ശത്രുക്കളല്ല സ്നേഹിതർ, സ്റ്റാലിനെ വീട്ടിലെത്തികണ്ട് വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ. (തമിഴക വെട്രി കഴകം) സ്ഥാപകനുമായ സി. ജോസഫ് വിജയ് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ചെന്നൈ ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വെറുമൊരു സൗഹൃദ സന്ദർശനം  എന്നാണ് ഇരുവിഭാഗവും ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും മുഖാമുഖം കാണുന്നത്.

വിജയിയെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. ഉദയനിധി വിജയിയെ ഹസ്തദാനം നൽകിയും ആലിംഗനം ചെയ്തുമാണ് വരവേറ്റത്. തുടർന്ന് സ്റ്റാലിനും വിജയിയെ ആലിംഗനം ചെയ്യുകയും ഇരു നേതാക്കളും പരസ്പരം പൊന്നാട അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ആദരിക്കുകയും ചെയ്തു. രാഷ്ട്രീയ വൈരത്തിനപ്പുറം തമിഴ് രാഷ്ട്രീയത്തിലെ പുതിയൊരു സൗഹൃദക്കാഴ്ചയ്ക്കാണ് ഈ കൂടിക്കാഴ്ച വേദിയൊരുക്കിയത്.

ഞായറാഴ്ചയാണ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ തമിഴ്‌നാട് നിയമസഭയിൽ വെച്ച് മുഖ്യമന്ത്രി വിജയിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷമാണ് വിജയ് തന്റെ മുൻഗാമിയെ കാണാൻ എത്തിയത്.

ഭരണകക്ഷി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രതിപക്ഷ നിരയിലെ പ്രമുഖരും നിയമസഭയിൽ സത്യപ്രതിജ്ഞ നടത്തി. ഡി.എം.കെ. നിയമസഭാ കക്ഷി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മുൻ മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി (എ.ഐ.എ.ഡി.എം.കെ), ഒ. പനീർശെൽവം എന്നിവർ സത്യപ്രതിജ്ഞ ചെയ്ത പ്രമുഖരിൽ ഉൾപ്പെടുന്നു. തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു അധികാര സമവാക്യത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പുതിയ സഭ സമ്മേളിച്ചത്.

Related Stories