Skip to content
Kerala

സയ്യിദ് ഖലീൽ ബുഖാരിയുടെ ആത്മകഥ ‘ജീവിതം ഇതുവരെ’ 17-ന് പുറത്തിറങ്ങും

പ്രമുഖ സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകനും ആത്മീയ നേതാവുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ആത്മകഥ ‘ജീവിതം ഇതുവരെ’ ഈ മാസം 17-ന് പുറത്തിറങ്ങും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി, മലപ്പുറം മഅദിൻ അക്കാദമി ചെ

N

News Desk

Published on: 6 Feb 2025, 2:43 pm

സയ്യിദ് ഖലീൽ ബുഖാരിയുടെ ആത്മകഥ ‘ജീവിതം ഇതുവരെ’ 17-ന് പുറത്തിറങ്ങും

പ്രമുഖ സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകനും ആത്മീയ നേതാവുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ആത്മകഥ ‘ജീവിതം ഇതുവരെ’ ഈ മാസം 17-ന് പുറത്തിറങ്ങും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി, മലപ്പുറം മഅദിൻ അക്കാദമി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഖലീൽ ബുഖാരിയുടെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നു.

1986-ൽ മലപ്പുറം കോണോംപാറയിലെ മസ്ജിദുന്നൂറിൽ സാധാരണ മതപണ്ഡിതനായി  സേവനം ആരംഭിച്ച ഖലീൽ ബുഖാരി, ദീർഘവീക്ഷണവും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് വേഗത്തിൽ തന്നെ ശ്രദ്ധേയനായി മാറി. അദ്ദേഹം സ്ഥാപിച്ച മലപ്പുറത്തെ മഅദിൻ അക്കാദമി ഇന്ന് 50-ലധികം സ്ഥാപനങ്ങളിലായി 30,000-ത്തിലേറെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നൽകുന്നു. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം, വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി വരുന്നു.

ലോകത്തെ അറിയപ്പെടുന്ന 500 മുസ്‌ലിം പണ്ഡിതരിൽ ഒരാളായി വർഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ജീവിതകഥ മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ ആർ. ഗിരീഷ് കുമാറാണ് രചിച്ചിരിക്കുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അവതാരിക എഴുതിയ ഈ പുസ്തകം ഫെബ്രുവരി 20 മുതൽ വിപണിയിൽ ലഭ്യമാകും.

Related Stories