Skip to content
Kerala

ദേശാഭിമാനി എന്ത് കൊടുക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്; കെ.ആർ അജയനെതിരെ നടപടിയെടുത്തിട്ടില്ല: എം.സ്വരാജ്

ദേശാഭിമാനിയിൽ അച്ചടിച്ചുവരുന്ന ലേഖനങ്ങളിലോ ഉള്ളടക്കങ്ങളിലോ മറ്റ് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട യാതൊരു ആവശ്യവുമില്ലെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ദേശാഭിമാനിയെ കുറിച്ച് നിലവിൽ പ്രചരിക്കുന്നത് തികച്ചും തെറ്റായ കാര്യങ്ങളാണെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും അദ്

N

News Desk

Published on: 22 Jul 2026, 10:49 am

ദേശാഭിമാനി എന്ത് കൊടുക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്; കെ.ആർ അജയനെതിരെ നടപടിയെടുത്തിട്ടില്ല: എം.സ്വരാജ്

ദേശാഭിമാനിയിൽ അച്ചടിച്ചുവരുന്ന ലേഖനങ്ങളിലോ ഉള്ളടക്കങ്ങളിലോ മറ്റ് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട യാതൊരു ആവശ്യവുമില്ലെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ദേശാഭിമാനിയെ കുറിച്ച് നിലവിൽ പ്രചരിക്കുന്നത് തികച്ചും തെറ്റായ കാര്യങ്ങളാണെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

പത്രം അച്ചടിച്ച് വിതരണം ചെയ്തില്ലെന്ന വാർത്തകൾ തള്ളിക്കളഞ്ഞ സ്വരാജ്, വി.എസ് അനുസ്മരണം ഒഴിവാക്കിയെന്നും ലേഖനം അച്ചടിക്കാൻ തീരുമാനിച്ചുവെന്നുമുള്ള പ്രചാരണങ്ങൾ പൂർണമായും തെറ്റാണെന്ന് വ്യക്തമാക്കി.

സാങ്കേതികപരമായ ചില കാരണങ്ങളാലാണ് അന്ന് പത്രം അച്ചടിക്കാൻ വൈകിയതെന്ന് എം.സ്വരാജ് വിശദീകരിച്ചു. വാരാന്തപതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികളാണ് ലഭിക്കുന്നത്. അതിൽ ചിലത് പ്രസിദ്ധീകരിക്കുമെന്നും ചിലത് മാറ്റിവെക്കുമെന്നും പറഞ്ഞ അദ്ദേഹം, ഇക്കാര്യങ്ങളിലൊന്നും മാധ്യമങ്ങളോട് വിശദീകരണം നൽകേണ്ട കാര്യമില്ലെന്ന് കൂട്ടിച്ചേർത്തു. ദേശാഭിമാനിയിൽ എന്ത് അച്ചടിക്കണം, എന്ത് ഒഴിവാക്കണം എന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ആർ അജയനെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും ഒരു സ്ഥാപനമെന്ന നിലയിൽ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അത് കൈക്കൊള്ളുമെന്നും സ്വരാജ് പറഞ്ഞു. അഥവാ നടപടിയെടുത്താൽ തന്നെ അതിൽ മറ്റ് മാധ്യമ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. സ്ഥാപനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ ആവശ്യമില്ലെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്.

ദേശാഭിമാനിയിലേക്ക് ആർക്കും രചനകൾ അയക്കാമെന്നും അത് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം ദേശാഭിമാനിക്ക് മാത്രമാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു. വാരാന്തപതിപ്പിന്റെ നിലവിലെ ചുമതല ആർക്കാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ദേശാഭിമാനിയുടെ പൂർണമായും ആഭ്യന്തര വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Stories