Skip to content
Kerala

ശവങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്, അധിക്ഷേപവുമായി സുരേഷ് ഗോപി

തൃശൂർ തിരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലിയുള്ള വോട്ട് വിവാദത്തിൽ അധിക്ഷേപവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നത്. ശവങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപം. 25 വർഷം മുൻപ് അടക്കം ചെയ്ത ശവ

N

News Desk

Published on: 30 Sept 2025, 11:50 am

ശവങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്, അധിക്ഷേപവുമായി സുരേഷ് ഗോപി

തൃശൂർ തിരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലിയുള്ള വോട്ട് വിവാദത്തിൽ അധിക്ഷേപവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.  “ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നത്. ശവങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപം.

25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്ത ചരിത്രമുണ്ടെന്നും, ദൈവാനുഗ്രഹമാണ് തൃശൂരിൽ തന്നെ ജയിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പൂരം കലക്കി, വോട്ട് കലക്കി” എന്നുവരെ വിമർശിച്ചവർക്ക് മറുപടി നൽകിയപ്പോൾ മന്ത്രി വൈകാരികനായി. ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത തൃശൂരിൽ താൻ വിജയിച്ചത് ദൈവഹിതം മൂലമാണ്. “ഇനിയൊരിക്കലും സ്വാധീനം ഉണ്ടാകില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് ജയിച്ചത്. ഇത് പറയുമ്പോൾ എൻ്റെ കണ്ണ് നിറയുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

എയിംസ് വിഷയത്തിലും മന്ത്രി തന്റെ നിലപാട് ആവർത്തിച്ചു. സംസ്ഥാനത്തിന് മുഴുവൻ ഉപകാരമാകണമെങ്കിൽ അത് തൃശൂരിൽ തന്നെ വരണം. “എയിംസ് ആലപ്പുഴക്കില്ലെങ്കിൽ തമിഴ്നാടിന്” എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വെല്ലുവിളിച്ച അദ്ദേഹം, ഇത് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. തൃശൂരിന് എയിംസ് നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്‍റേത് ദുഷ്ടലാക്ക് ആണെനന്നും സുരേഷ് ഗോപി ആരോപിച്ചു.

Related Stories