Skip to content
Kerala

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേയുമായി സുപ്രീം കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു

വഖഫ് ഭേദഗതി നിയമത്തിൽ ചില വ്യവസ്ഥകൾക്ക് സുപ്രിംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു. ‘അഞ്ചുവർഷമെങ്കിലും മുസ്ലീമായിരിക്കണം’ എന്ന വ്യവസ്ഥയാണ് സ്റ്റേ ചെയ്തതിൽ പ്രധാനം. കൂടാതെ, വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റരുതെന്നും ജില്ലാ കലക്ടർക്ക് ഈ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ്

N

News Desk

Published on: 15 Sept 2025, 11:17 am

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേയുമായി സുപ്രീം കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു

വഖഫ് ഭേദഗതി നിയമത്തിൽ ചില വ്യവസ്ഥകൾക്ക് സുപ്രിംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു. ‘അഞ്ചുവർഷമെങ്കിലും മുസ്ലീമായിരിക്കണം’ എന്ന വ്യവസ്ഥയാണ് സ്റ്റേ ചെയ്തതിൽ പ്രധാനം. കൂടാതെ, വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റരുതെന്നും ജില്ലാ കലക്ടർക്ക് ഈ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അന്തിമ ഉത്തരവ് വരുന്നതുവരെ പുതിയ നിയമനം നടത്തരുതെന്ന് വഖഫ് കൗൺസിലുകൾക്കും ബോർഡുകൾക്കും നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

ഹരജിക്കാരുടെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ

നിയമം ഭരണഘടനാ ലംഘനമാണെന്നാണ് ഹരജിക്കാർ വാദിച്ചത്. വഖഫ് ബോർഡുകളിൽ മറ്റ് മതസ്ഥരെ നിയമിക്കുന്നത് ശരിയല്ലെന്നും, ദീർഘകാല ഉപയോഗത്തിലൂടെ വഖഫ് സ്വത്തായി മാറിയവയ്ക്ക് സാധുതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എല്ലാ വഖഫ് സ്വത്തുക്കൾക്കും രേഖകൾ നിർബന്ധമാക്കാനാകില്ലെന്നും അന്വേഷണം തുടങ്ങിയതുകൊണ്ട് മാത്രം വഖഫ് സ്വത്ത് അല്ലാതാകില്ലെന്നും ഹരജിക്കാർ വാദിച്ചു.

എന്നാൽ, വഖഫ് ഇസ്‌ലാമിലെ അനിവാര്യമായ മതാചാരമല്ലെന്നും, സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതാടിസ്ഥാനത്തിലല്ല തീരുമാനമെടുക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്. വഖഫ് സ്വത്തിൽ പുറമ്പോക്ക് ഉണ്ടോയെന്ന് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും നിയമപരമായ നടപടികളിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും സർക്കാർ വ്യക്തമാക്കി. ഏകപക്ഷീയമായാണ് നിയമം പാസാക്കിയതെന്ന ഹരജിക്കാരുടെ വാദം തെറ്റാണെന്നും കേന്ദ്രം വാദിച്ചു.

Related Stories