ഓണത്തിന് കൈനിറയെ സമ്മാനങ്ങളും ഓഫറുകളുമായി സപ്ലൈകോ; ഗിഫ്റ്റ് കാർഡുകളും പ്രത്യേക കിറ്റുകളും
ഈ ഓണക്കാലം ആഘോഷമാക്കാൻ ഉപഭോക്താക്കൾക്കായി ആകർഷകമായ പദ്ധതികളുമായി സപ്ലൈകോ. പ്രത്യേക സമ്മാനക്കിറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ, പ്രമുഖ ബ്രാൻഡുകളുടെ നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ്, സ്വർണനാണയം നേടാൻ അവസരമൊരുക്കി ലക്കി ഡ്രോ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ. ഗിഫ്റ്റ് കാർഡുകളും ഓണക്കിറ്റുകളും വ

ഈ ഓണക്കാലം ആഘോഷമാക്കാൻ ഉപഭോക്താക്കൾക്കായി ആകർഷകമായ പദ്ധതികളുമായി സപ്ലൈകോ. പ്രത്യേക സമ്മാനക്കിറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ, പ്രമുഖ ബ്രാൻഡുകളുടെ നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ്, സ്വർണനാണയം നേടാൻ അവസരമൊരുക്കി ലക്കി ഡ്രോ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ.
ഗിഫ്റ്റ് കാർഡുകളും ഓണക്കിറ്റുകളും
വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ജീവനക്കാർക്കും സുഹൃത്തുക്കൾക്കും ഓണസമ്മാനം നൽകാൻ കഴിയുന്ന തരത്തിൽ 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകൾ സപ്ലൈകോ പുറത്തിറക്കിയിട്ടുണ്ട്. ഈ കാർഡുകൾ ഉപയോഗിച്ച് ഒക്ടോബർ 31 വരെ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാം.
ഇതോടൊപ്പം മൂന്ന് തരം ഓണക്കിറ്റുകളും പ്രത്യേക വിലക്കുറവിൽ ലഭ്യമാണ്. 1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ ‘സമൃദ്ധി കിറ്റ്’ 1000 രൂപയ്ക്കും, 625 രൂപയുടെ 10 ഇനങ്ങളടങ്ങിയ ‘സമൃദ്ധി മിനി കിറ്റ്’ 500 രൂപയ്ക്കും, 305 രൂപ വിലയുള്ള 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ‘ശബരി സിഗ്നേച്ചർ കിറ്റ്’ 229 രൂപയ്ക്കും ലഭിക്കും. അരി, പഞ്ചസാര, പയറുവർഗങ്ങൾ, ശബരി ഉത്പന്നങ്ങൾ, മിൽമ നെയ്യ്, പായസം മിക്സ് തുടങ്ങിയവയാണ് കിറ്റുകളിലെ പ്രധാന ഇനങ്ങൾ. സ്വകാര്യ സ്ഥാപനങ്ങൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവ്
ഓണക്കാലത്ത് സപ്ലൈകോ വിൽപ്പനശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കുറവോ പ്രത്യേക ഓഫറുകളോ ലഭിക്കും. ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, ജ്യോതി ലാബ്സ് തുടങ്ങിയ മുൻനിര കമ്പനികളുടെ സോപ്പുകൾ, ഡിറ്റർജന്റുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയ്ക്കെല്ലാം ഈ ഓഫറുകൾ ബാധകമാണ്.
ഓണം ലക്കി ഡ്രോ
ആയിരം രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി സപ്ലൈകോ ലക്കി ഡ്രോയും സംഘടിപ്പിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരു പവൻ സ്വർണനാണയം സമ്മാനമായി ലഭിക്കും. കൂടാതെ, ദിവസേന നടക്കുന്ന നറുക്കെടുപ്പുകളിലൂടെ മറ്റ് ആകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നേടാം.
പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തുള്ള സപ്ലൈകോ വിൽപ്പനശാലകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
