Skip to content
Kerala

ഡ്രാഗൺ പേടകം അൺഡോക്ക് ചെയ്തു; സുനിത വില്യംസ് ഭൂമിയിലേക്ക്

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വാസത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങുന്നു. സ്പേസ് എക്സ് ഡ്രാഗൺ പേടകം ഐഎസ്എസിൽ നിന്ന് വിജയകരമായി വേർപെട്ടു. നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് കോസ്‌മോനോട്ട് അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും ഇവരോടൊപ്പം സ്പ

N

News Desk

Published on: 18 Mar 2025, 10:00 am

ഡ്രാഗൺ പേടകം അൺഡോക്ക് ചെയ്തു; സുനിത വില്യംസ് ഭൂമിയിലേക്ക്

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വാസത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങുന്നു. സ്പേസ് എക്സ് ഡ്രാഗൺ പേടകം ഐഎസ്എസിൽ നിന്ന് വിജയകരമായി വേർപെട്ടു. നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് കോസ്‌മോനോട്ട് അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും ഇവരോടൊപ്പം സ്പേസ് എക്സ് ക്രൂ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും.

കഴിഞ്ഞ ജൂണിൽ ഐഎസ്എസിൽ എത്തിയ വിൽമോറും വില്യംസും ഒമ്പത് മാസമായി അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏകദേശം ഒരാഴ്ചത്തെ താമസത്തിനുവേണ്ടിയാണ് ഇവർ പോയത്. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് ഇവരെ ഭൂമിയിൽ നിന്ന് ഐഎസ്എസിലേക്ക് എത്തിച്ചത്.

മാർച്ച് 19 ബുധനാഴ്ച പുലർച്ചെ 3:27 ( IST)ന് ഗൾഫ് ഓഫ് മെക്സിക്കോയിൽ പേടകം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ ലാൻഡിംഗ് സ്ഥാനം പ്രാദേശിക കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെന്ന് നാസ അറിയിച്ചു.

Related Stories