Skip to content
Kerala

ഉന്നത പദവി ചോദിച്ച് ആന്‍റോയുമായി ഉടക്കി, സുജയ പാർവതി റിപ്പോർട്ടർ ടിവി വിടുന്നു

പ്രമുഖ മാധ്യമപ്രവർത്തക സുജയ പാർവതി റിപ്പോർട്ടർ ടിവി വിടുന്നു. ചാനലിലെ എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടിന് മുകളിലുള്ള ഉന്നത പദവി സുജയ റിപ്പോർട്ടർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായും എന്നാൽ എംഡി ആന്റോ അഗസ്റ്റിൻ ഇത് അംഗീകരിക്കാത്തതുമാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് സൂചനകൾ. കഴിഞ്ഞ ബുധനാഴ്ച (

N

News Desk

Published on: 11 Jan 2026, 5:43 pm

ഉന്നത പദവി ചോദിച്ച് ആന്‍റോയുമായി ഉടക്കി, സുജയ പാർവതി റിപ്പോർട്ടർ ടിവി വിടുന്നു

പ്രമുഖ മാധ്യമപ്രവർത്തക സുജയ പാർവതി റിപ്പോർട്ടർ ടിവി വിടുന്നു. ചാനലിലെ എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടിന് മുകളിലുള്ള ഉന്നത പദവി സുജയ റിപ്പോർട്ടർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായും എന്നാൽ എംഡി ആന്റോ അഗസ്റ്റിൻ ഇത് അംഗീകരിക്കാത്തതുമാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് സൂചനകൾ. കഴിഞ്ഞ ബുധനാഴ്ച (ജനുവരി 7) മുതൽ സുജയ ചാനൽ ഫ്ലോറിൽ എത്തിയിട്ടില്ല.

റിപ്പോർട്ടർ വിടുന്ന സുജയ ബിഗ് ടിവിയിലേക്കോ ന്യൂസ് മലയാളത്തിലേക്കോ മാറാനാണ് സാധ്യത. ന്യൂസ് മലയാളം ഉടമയുമായി അവർ ആശയവിനിമയം നടത്തിയതായും എഡിറ്റർ സ്ഥാനമാണ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ന്യൂസ് മലയാളം മാനേജ്‌മെന്റ് ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം. ന്യൂസ് മലയാളം എഡിറ്റര്‍മാരായ സനീഷിന്റേയും ഹര്‍ഷന്റേയും മുകളില്‍ സുജയയെ നിയമിക്കാനുളള സാധ്യതയാണ് ന്യൂസ് മലയാളം മാനേജുമെന്റ് തേടുന്നത്.

ഇക്കഴിഞ്ഞ മാസം കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ബിഎൽഎം (ബിഎൽഎം ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ) ഉടമയുമായും സുജയ ചർച്ചകൾ നടത്തിയിരുന്നു.

അതേസമയം, ന്യൂസ് മലയാളം ചാനലിന്റെ ഉടമസ്ഥാവകാശം ബിഎൽഎം ഏറ്റെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഡിസംബർ 31-ഓടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ ഇപ്പോഴും കേരള വിഷൻ ഭാരവാഹിയായ സിദ്ദീഖുൽ അക്ബർ തന്നെയാണ് ന്യൂസ് മലയാളത്തിന്റെ എംഡിയായി തുടരുന്നത്. ചാനലിന്റെ ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതും നിലവിൽ അദ്ദേഹം തന്നെയാണ്.

റിപ്പോർട്ടർ ടിവിയിൽ നിന്ന് ഈ മാസം തന്നെ സുജയ പാർവതി ഔദ്യോഗികമായി പടിയിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഉടൻതന്നെ ഒരു തീരുമാനമെടുക്കാൻ മാനേജ്‌മെന്റ് സുജയയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പ്രമുഖ വാർത്താ അവതാരകയുടെ ഈ ചുവടുമാറ്റം മാധ്യമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Related Stories