Skip to content
Kerala

‘സുധീരൻ കട്ടപ്പുറത്തെ ഓടാത്ത വണ്ടി’; കടുത്ത അധിക്ഷേപവുമായി വെള്ളാപ്പള്ളി നടേശൻ

മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരനെതിരെയും, മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനിടെ ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി മുൻ യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനെതിരെയും കടുത്ത അധിക്ഷേപങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. വി.എം സുധീരൻ രാഷ്ട്രീയത്തിൽ ഒട്ടും പ

N

News Desk

Published on: 21 Jun 2026, 8:44 pm

‘സുധീരൻ കട്ടപ്പുറത്തെ ഓടാത്ത വണ്ടി’; കടുത്ത അധിക്ഷേപവുമായി വെള്ളാപ്പള്ളി നടേശൻ

മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരനെതിരെയും, മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനിടെ ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി മുൻ യൂണിയൻ സെക്രട്ടറി കെ.കെ. മഹേശനെതിരെയും കടുത്ത അധിക്ഷേപങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. വി.എം സുധീരൻ രാഷ്ട്രീയത്തിൽ ഒട്ടും പ്രസക്തിയില്ലാത്ത നേതാവാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. സംഘടനയുടെ മുഖപത്രമായ യോഗനാദത്തിന്റെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ പരസ്യമാക്കിയത്.

വി.എം സുധീരൻ കട്ടപ്പുറത്തിരുന്ന ഓടാത്ത വണ്ടിയാണെന്ന് വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചു. പണ്ടുമുതലേ സുധീരൻ എന്നെ വ്യക്തിപരമായി വേട്ടയാടാൻ നോക്കുന്നുണ്ടെന്നും, എന്നാൽ തന്നെ വേട്ടയാടാൻ നോക്കിയ ഈ പുല്ലന്മാർ പലവട്ടം ശ്രമിച്ചിട്ടും തനിക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സുധീരനെ ആലപ്പുഴയിൽ നിന്നും രാഷ്ട്രീയമായി കെട്ടുകെട്ടിച്ചതിന് പിന്നിൽ താനുമുണ്ടെന്നും താൻ പറയുന്നത് എപ്പോഴും ഉള്ള കാര്യങ്ങൾ മാത്രമാണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

മൈക്രോഫിനാൻസ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളിൽ തനിക്ക് യാതൊരു ഭയവുമില്ലെന്നും തെറ്റുകാരനാണെങ്കിൽ എന്ത് ശിക്ഷ നൽകിയാലും നേരിടാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാൽ മുൻപ് ആത്മഹത്യ ചെയ്ത യൂണിയൻ ഭാരവാഹി കെ.കെ. മഹേശൻ കാൽക്കാശിന് പോലും വിലയില്ലാത്തവനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ കടുത്ത പ്രതികരണം. സമുദായത്തിനുള്ളിലെ ചില കുലംകുത്തികളാണ് തനിക്കെതിരെ നിരന്തരം കെട്ടിച്ചമച്ച ആരോപണങ്ങളുമായി വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും, ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ലിം ലീഗെന്ന ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെ താലോലിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വോട്ടർമാർ തനിക്കൊപ്പമുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ താൻ വീണ്ടും വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Stories