Skip to content
Kerala

കാന്തപുരത്തിന് ശേഷം ഖലീല്‍ തങ്ങള്‍, നേതൃത്വം മര്‍കസില്‍ നിന്ന് മഅദനിലേക്ക്, ഹകീം അസ്ഹരിയുടെ അധികാര മോഹങ്ങള്‍ക്ക് തടയിട്ട് കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷനും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പണ്ഡിതരില്‍ ഒരാളുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ധക്യം മൂലം അവശതകള്‍ നേരിടുന്ന ഘട്ടത്തില്‍ പിന്‍ഗാമിയാരെന്ന ചര്‍ച്ച സംഘടനയിലും പുറത്തും സജീവമായി. വന്‍ കച്ചവട താത്പര്യങ്ങളും സാമ്പത്തിക പദ്ധതികളുമായി രംഗത്തുള്ള ക

N

News Desk

Published on: 17 Feb 2026, 9:05 am

കാന്തപുരത്തിന് ശേഷം ഖലീല്‍ തങ്ങള്‍, നേതൃത്വം മര്‍കസില്‍ നിന്ന് മഅദനിലേക്ക്, ഹകീം അസ്ഹരിയുടെ അധികാര മോഹങ്ങള്‍ക്ക് തടയിട്ട് കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട് : കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷനും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പണ്ഡിതരില്‍ ഒരാളുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ധക്യം മൂലം അവശതകള്‍ നേരിടുന്ന ഘട്ടത്തില്‍ പിന്‍ഗാമിയാരെന്ന ചര്‍ച്ച സംഘടനയിലും പുറത്തും സജീവമായി. വന്‍ കച്ചവട താത്പര്യങ്ങളും സാമ്പത്തിക പദ്ധതികളുമായി രംഗത്തുള്ള കാന്തപുരത്തിന്‍റെ മകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പിതാവിന് ശേഷം സംഘടനയുടെ നിയന്ത്രണം പിടിക്കാനുള്ള നീക്കങ്ങളില്‍ സജീവമാണ്.
കോര്‍പറേറ്റ് ശൈലിയില്‍ സംഘടന നിയന്ത്രിക്കാനുള്ള അസ്ഹരിയുടെ ശ്രമങ്ങള്‍ക്കെതിരെ പ്രസ്ഥാനത്തില്‍ ശക്തമായ വിമര്‍ശനം നലനില്‍ക്കുന്നുണ്ട്.

അതിനിടെ നടന്ന കേരള മുസ്ലിം ജമാഅത്തിന്‍റെ കേരളയാത്രയില്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരിയെ മുന്നില്‍ നിര്‍ത്തിയത് അസ്ഹരിക്കുള്ള കൃത്യമായ സന്ദേശമായി. കേരളയാത്രയുടെ ഭാഗമായുള്ള പൌരസംവാദങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും ഹകീം അസ്ഹരിക്ക് ഒരിടവും കിട്ടിയില്ല. പൊതുസമ്മേളനങ്ങളിലും പിറകിലാണ് അസ്ഹരിക്ക് സീറ്റ് ലഭിച്ചത്.

കാന്തപുരത്തിന് ശേഷം സംഘടനയെ ഖലീല്‍തങ്ങള്‍ നയിക്കുമെന്ന കൃത്യമായ സന്ദേശം നല്‍കുന്നതാണ് കേരളയാത്രയുടെ സംഘാടനം. യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും പൌരപ്രമുഖരുമായി സംവാദങ്ങള്‍ നടന്നു.
ഈ സംവാദങ്ങളിലെല്ലാം ഖലീല്‍ തങ്ങളാണ് നേതൃത്വം വഹിച്ചത്. വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയതും ഖലീല്‍ തങ്ങളാണ്. കൂടാതെ യാത്രയുടെ കടിഞ്ഞാണും ഖലീല്‍ തങ്ങളുടെ കൈവശമായിരുന്നു. കാന്തപുരത്തിന് ശേഷം അടുത്ത നേതാവ് ഖലീല്‍ തങ്ങളാണെന്ന കൃത്യമായ സന്ദേശം നല്‍കാന്‍ കേരളയാത്രയെ ഉപയോഗപ്പെടുത്തുകയായിരുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അസുഖബാധിതനായ സമയത്ത് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം സമ്പൂര്‍ണമായി ഹൈജാക്ക് ചെയ്തു എന്നൊരു വിമര്‍ശനം സംഘടനയിലുണ്ട്. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഉസ്താദിന്‍റെ ദൌര്‍ബല്യം മുതലെടുത്ത് സംഘടനാ കാര്യങ്ങളില്‍ കൈകടത്തി എന്നാണ് ആരോപണം. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയിലെ സംഘടനാ ആസ്ഥാനത്തിനത്തെ നോക്കുകുത്തിയാക്കി മര്‍കസ് നോളജ് സിറ്റിയെ കേന്ദ്രമാക്കാന്‍ അസ്ഹരി ശ്രമിച്ചു എന്നും നേതാക്കള്‍ക്ക് പരാതിയുണ്ട്. കോര്‍പറേറ്റ് സ്വഭാവത്തോടെ നടത്തുന്ന നോളജ് സിറ്റിയില്‍ ബിസിനസിന്‍റെ പേരില്‍ പരമ്പരാഗത സുന്നി രീതികള്‍ പോലും അസ്ഹരി കയ്യൊഴിയുന്നുവെന്ന പരാതിയും നേതാക്കള്‍ക്കുണ്ട്. ഇത്തരം ചെയ്തികളുടെ പേരില്‍ പലവട്ടം നേതൃത്വം അസ്ഹരിയെ ശാസിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ വാഗ്ദാനം ചെയ്ത അസ്ഹരി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവ‍ര്‍ത്തനത്തിന് ഇറങ്ങി. പൊന്നാനിയിലെ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം ഇരട്ടത്താപ്പ് രീതികള്‍ മത നേതൃത്വത്തിന്‍റെ വില കളയുന്നതാണെന്ന വിലയിരുത്തല്‍ സംഘടനാ നേതൃത്വത്തിലുണ്ടായി.

രാഷ്ട്രീയ നേതാക്കളുമായി അസ്ഹരി നടത്തുന്ന ചര്‍ച്ചകളില്‍ സംഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിലപാടെടുക്കുകയും ഉറപ്പുകള്‍ നല്‍കുകയും ചെയ്യുന്നുവെന്ന് മുശാവറ അംഗങ്ങളില്‍ ചിലര്‍ക്ക് പരാതിയുണ്ട്. സംഘടനയിലെ വിഭാഗീയത മുതലെടുത്ത് ചിലരെ കൂടെക്കൂട്ടാനും അസ്ഹരി ശ്രമിച്ചു. സംഘടനയില്‍ വളരെ ജൂനിയറായ അസ്ഹരി കാന്തപുരത്തിന്‍റെ മകന്‍ എന്ന ഒറ്റ കാരണം കൊണ്ട് അനിയന്ത്രിതമായ അധികാരം കൈവശം വെക്കുന്നുവെന്ന വിമര്‍ശനം ബലപ്പെട്ട സമയത്ത് കൂടിയാണ് കേരളയാത്രയിയൂടെ ഖലീല്‍ തങ്ങള്‍ സംഘടനയിലെ രണ്ടാമന്‍ എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടത്.

Related Stories