ബിജെപി വനിതാ നേതാവിന്റെ ബലാത്സംഗ പരാതിയില്‍ ബിജെപി പ്രവര്ത്തകന് സുബൈര്‍ ബാപ്പു അറസ്റ്റില്‍
വണ്ടൂര്‍: ബിജെപി വനിതാ നേതാവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യൂട്യൂബറും മുന്‍ ബിജെപി പ്രവര്‍ത്തകനുമായ കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പത്താം തീയതി വൈകീട്ട് വണ്ടൂരിലെ വീട്ടില്‍ വെച്ച് സുബൈര്‍ ബാപ്പു ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പ

വണ്ടൂര്‍: ബിജെപി വനിതാ നേതാവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യൂട്യൂബറും മുന്‍ ബിജെപി പ്രവര്‍ത്തകനുമായ കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പത്താം തീയതി വൈകീട്ട് വണ്ടൂരിലെ വീട്ടില്‍ വെച്ച് സുബൈര്‍ ബാപ്പു ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറിയാണ് പ്രതി അതിക്രമം കാണിക്കാന്‍ ശ്രമിച്ചത്. ഇവര്‍ മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്നതിനാല്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ബലാത്സംഗ ശ്രമത്തിന് പുറമെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്തതായും യുവതി നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
സ്വഭാവദൂഷ്യത്തെ തുടര്‍ന്നാണ് സുബൈര്‍ ബാപ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. നേരത്തെ ബിജെപി പ്രവര്‍ത്തനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം സ്ത്രീയെക്കുറിച്ച് സുബൈര്‍ ബാപ്പു യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോയില്‍ പ്രതിപാദിച്ചിരുന്ന സ്ത്രീ തന്നെയാണ് നിലവില്‍ സുബൈര്‍ ബാപ്പുവിനെതിരെ പരാതി നല്‍കിയിട്ടുള്ളത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
