Skip to content
Kerala

വെള്ളാപ്പള്ളിയെ പോലൊരു ഏഴാം കൂലിയ്ക്ക് മുന്നില്‍ ഇങ്ങനെ മുട്ടിലിഴല്ലേ സിപിഎമ്മേ, ആഞ്ഞടിച്ച് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ ലഘൂകരിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് സഹയാത്രികനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച

N

News Desk

Published on: 21 Jul 2025, 11:26 am

വെള്ളാപ്പള്ളിയെ പോലൊരു ഏഴാം കൂലിയ്ക്ക് മുന്നില്‍ ഇങ്ങനെ മുട്ടിലിഴല്ലേ സിപിഎമ്മേ, ആഞ്ഞടിച്ച് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ ലഘൂകരിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് സഹയാത്രികനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച സെക്രട്ടറിയേറ്റ് പ്രസ്താവനയ്ക്ക് താഴെ കമന്റായാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം.

‘അയ്യേ…. നാണമില്ലേ ഇങ്ങനെ മുട്ടിലിഴയാന്‍?? വെള്ളാപ്പള്ളിയെ പോലൊരു ഇസ്പെഡ് ഏഴാംകൂലിയെ പേടിക്കുന്ന ഈ പാര്‍ട്ടിയാണോ സംഘപരിവാറിനോട് പോരാടാന്‍ ഇറങ്ങുന്നത്??’ എന്നാണ് ഹരീഷ് വാസുദേവന്‍ സിപിഎമ്മിനോട് ചോദിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്റേത് മതവിദ്വേഷം വളര്‍ത്തുന്നതും ഹേറ്റ് സ്പീച്ചും ക്രിമിനല്‍ കുറ്റവുമാണ്. ഈ വിഷയത്തില്‍ കേസെടുക്കാന്‍ പോലീസിന് ഉത്തരവാദിത്തമുണ്ടെന്നും, അതിനായി സിപിഎം കേരള ആവശ്യപ്പെടുമോ എന്നും ഹരീഷ് വാസുദേവന്‍ വെല്ലുവിളിച്ചു. ‘പോലീസ് കേസെടുക്കുമോ?’ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം തന്റെ കമന്റ് അവസാനിപ്പിക്കുന്നത്.

ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി, വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയും നിയമനടപടി ആവശ്യപ്പെടാതെയും നടത്തിയ ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനയാണ് സിപിഎം നടത്തിയതെന്ന വിമര്‍ശനം പാര്‍ട്ടി അണികള്‍ക്കിടയിലും ഇടത് അനുഭാവികള്‍ക്കിടയിലും ശക്തമാണ്. ‘വെള്ളാപ്പള്ളി രക്ഷപ്പെട്ടു, കോമഡി പ്രസ്താവനയായിപ്പോയി’ തുടങ്ങിയ കമന്റുകളും ഇതേ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ഇതിനിടയിലാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന ഹരീഷ് വാസുദേവന്റെ നിശിത വിമര്‍ശനം എന്നത് ശ്രദ്ധേയമാണ്.

Related Stories