Skip to content
Kerala

ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധം, മാധ്യമ പ്രവർത്തകരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

നിയമസഭയിലെ മീഡിയ റൂമില്‍ കൃഷി മന്ത്രി ടി സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനത്തിനിടെ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ആരോപണം ശക്തമാകുന്നു. വിവിധ ചാനലുകളിലെ സി.പി.എം ആഭിമുഖ്യമുള

N

News Desk

Published on: 4 Jun 2026, 12:53 pm

ശ്രീറാം വെങ്കിട്ടരാമനെതിരായ പ്രതിഷേധം, മാധ്യമ പ്രവർത്തകരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

നിയമസഭയിലെ മീഡിയ റൂമില്‍ കൃഷി മന്ത്രി ടി സിദ്ദീഖിന്റെ വാര്‍ത്താസമ്മേളനത്തിനിടെ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന ആരോപണം ശക്തമാകുന്നു. വിവിധ ചാനലുകളിലെ സി.പി.എം ആഭിമുഖ്യമുള്ള മാധ്യമപ്രവര്‍ത്തകരാണ് ഈ പെട്ടെന്നുള്ള സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മാധ്യമ കൂട്ടായ്മയുടെ പൊതുവായ പ്രതിഷേധമെന്ന നിലയിലാണ് ഇത് ചിത്രീകരിക്കപ്പെട്ടതെങ്കിലും ഇതിനെ നയിച്ചതില്‍ ഒരു പ്രത്യേക രാഷ്ട്രീയ ചേരിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ആക്ഷേപം.

പ്രമുഖ ടി.വി ചാനലുകളില്‍ സി.പി.എമ്മിന് അനുകൂലമായ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യുന്നതിലും പാര്‍ട്ടി താല്പര്യങ്ങള്‍ക്കനുസരിച്ച് ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുന്നതിലും സജീവമായി നില്‍ക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണ് ശ്രീറാമിനെതിരായ സമരത്തെയും ഏകോപിപ്പിച്ചതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ റിപ്പോര്‍ട്ടര്‍ ടി.വിയിലെ റോഷി പാല്‍, ന്യൂസ് 18-ലെ വി.വി. അരുണ്‍ എന്നിവരാണ് പ്രധാനമായും പ്രവര്‍ത്തിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.

മുന്‍പ് സി.പി.എം ഭരണകാലത്ത് ഔദ്യോഗിക പദവികളിലിരുന്ന് മന്ത്രിമാര്‍ക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളിലും യോഗങ്ങളിലും ഇതേ മാധ്യമപ്രവര്‍ത്തകര്‍ യാതൊരുവിധ പ്രതിഷേധവുമില്ലാതെ സജീവമായി പങ്കെടുത്തിരുന്ന കാര്യവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അന്ന് ഒന്നും കാണാത്ത വിമുഖതയും പ്രതിഷേധവും ഇപ്പോള്‍ മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രമാണെന്നാണ് വിമര്‍ശനം.

മാധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. അന്ന് സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ തിരിച്ചെടുത്തടും കൃഷി വകുപ്പ് ഡയറക്ടറാക്കിയതും പിണറായി ഭരണ കാലത്താണ. അന്നൊന്നും ഇല്ലാത്ത പ്രതിഷേധം പുതിയ സര്‍ക്കാരിനെതിരെ ഉയര്‍ത്തി കൊണ്ട് വരുന്നതിലെ ഇരട്ടത്താപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

 

Related Stories