വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ അന്തകനെന്ന് ശ്രീ നാരായണ സേവാസംഘം
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീ നാരായണ സേവാസംഘം രംഗത്ത്. വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിൻ്റെ അന്തകനാണെന്നും, അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി. ”മുസ്‍ലിം സമുദായത്തി

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീ നാരായണ സേവാസംഘം രംഗത്ത്. വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിൻ്റെ അന്തകനാണെന്നും, അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.
”മുസ്‍ലിം സമുദായത്തിനെതിരെ വീണ്ടും അധിക്ഷേപ ശരങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരിക്കുന്നു. ഏവരും സോദരത്വേന വാഴുന്ന മാതൃകാ സമൂഹസൃഷ്ടിക്കുവേണ്ടി ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം ഉപയോഗിച്ച് നടേശൻ നടത്തുന്ന ഈ പ്രസ്താവനകൾ കടുത്ത ഗുരുനിന്ദയും സമൂഹത്തിൽ വർഗ്ഗീയ വേർതിരുവുകൾ സൃഷ്ടിക്കുന്നതുമാണ്. മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാൻ നടത്തുന്ന ഈ കുടില തന്ത്രത്തിൻ്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്‍റെ വലയിൽ കുടുങ്ങിയിട്ടുള്ള രാഷ്ട്രീയ നേതാക്കൾ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുന്നു. ഇവർ സ്വയം കുഴിതോണ്ടുകയാണെന്ന വസ്തുത ഏറെ താമസിയാതെ തന്നെ ബോധ്യമാകുമെന്നും” ശ്രീ നാരായണ സേവാസംഘം പറഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
