ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്
സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ഈ വർഷത്തെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരത്തിന് പ്രമുഖ പണ്ഡിതനും മർക്കസ് ചാൻസലറുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എസ്എൻഡിപി യോഗം പ്രസിഡന്‍റ് അഡ്വ. സി.കെ വിദ്യാസാ

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ഈ വർഷത്തെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരത്തിന് പ്രമുഖ പണ്ഡിതനും മർക്കസ് ചാൻസലറുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
എസ്എൻഡിപി യോഗം പ്രസിഡന്‍റ് അഡ്വ. സി.കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എംപി സി. ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സയൻസിലെ പ്രൊഫസര്‍ ഡോ. രാജേഷ് കോമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
മാനവികത, സാഹോദര്യം എന്നീ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സാമുദായിക ശാക്തീകരണവും സാമൂഹിക വികസനവും ഒരുമിപ്പിച്ച് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്‍റെ മറ്റൊരു ആവിഷ്കാരമാണ് കാന്തപുരം മുന്നോട്ട് വെക്കുന്നതെന്ന് ജൂറി വിലയിരുത്തി. ഗുരുവിൻ്റെ ചിന്തകളെയും കേരളത്തിനെയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾക്കുള്ള പങ്ക് അംഗീകരിക്കുകയും ആദരിക്കുകയുമാണ് പുരസ്കാരത്തിലൂടെ ചെയ്യുന്നതെന്നും ജൂറി കൂട്ടിച്ചേർത്തു.
പുരസ്കാര സമർപ്പണത്തിന്‍റെ തീയതിയും വേദിയും പിന്നീട് അറിയിക്കുമെന്ന് സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. അനൂപ് വി. ആർ അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
