Skip to content
Kerala

ചാരവനിതക്ക് വന്ദേ ഭാരത് പാസ് നല്‍കിയത് ആര്? കെ സുരേന്ദ്രന്‍ മറുപടി പറയണമെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്ക് വന്ദേ ഭാരത് ഉദ്ഘാടന യാത്രാ പാസ് നല്‍കിയത് ആരാണെന്ന് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ജ്യോതി മല്‍ഹോത്ര, കെ. സുരേന്ദ്രനും

N

News Desk

Published on: 8 Jul 2025, 9:01 pm

ചാരവനിതക്ക് വന്ദേ ഭാരത് പാസ് നല്‍കിയത് ആര്? കെ സുരേന്ദ്രന്‍ മറുപടി പറയണമെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്ക് വന്ദേ ഭാരത് ഉദ്ഘാടന യാത്രാ പാസ് നല്‍കിയത് ആരാണെന്ന് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ജ്യോതി മല്‍ഹോത്ര, കെ. സുരേന്ദ്രനും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമൊപ്പം വന്ദേ ഭാരതില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

വന്ദേ ഭാരതിന്റെ ഉദ്ഘാടന പാസുകള്‍ വിതരണം ചെയ്തത് ബിജെപി ഓഫീസില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍, ഒരു പാകിസ്ഥാന്‍ ചാരക്ക് എങ്ങനെ പാസ് ലഭിച്ചുവെന്നതില്‍ പാര്‍ട്ടി നേതൃത്വം മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റുള്ളവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന ബിജെപിയുടെ പതിവ് ശൈലി, ഇപ്പോള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു.

കാസര്‍കോട്-തിരുവനന്തപുരം വന്ദേ ഭാരത് ഉദ്ഘാടന ദിവസമാണ് ജ്യോതി മല്‍ഹോത്ര കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനുമായി വ്ളോഗ് ചിത്രീകരിച്ചതും ട്രെയിനില്‍ യാത്ര ചെയ്തതും.

Related Stories