Skip to content
Kerala

13മത്തെ മാധ്യമ സ്ഥാപനവും പൂട്ടിക്കാന്‍ ശ്രമിച്ച് എംപി ബഷീര്‍, കൂടെ രാജീവും, ജോയിന്‍ ദ സ്‌റ്റോറിയില്‍ വന്‍ പൊട്ടിത്തെറി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തരായ എം.പി. ബഷീറിനേയും രാജീവ് ശങ്കറിനേയും മുന്നില്‍ നിര്‍ത്തി ആരംഭിച്ച ‘ജോയിന്‍ ദി സ്റ്റോറി’ (Join the Story) എന്ന മാധ്യമ സംരംഭത്തില്‍ വന്‍ പൊട്ടിത്തെറിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പ്രൊമോട്ടര്‍മാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഇരുവരും സ്ഥാപനത്തില്‍ നിന്നും പട

N

News Desk

Published on: 3 Apr 2026, 9:56 am

13മത്തെ മാധ്യമ സ്ഥാപനവും പൂട്ടിക്കാന്‍ ശ്രമിച്ച് എംപി ബഷീര്‍, കൂടെ രാജീവും, ജോയിന്‍ ദ സ്‌റ്റോറിയില്‍ വന്‍ പൊട്ടിത്തെറി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തരായ എം.പി. ബഷീറിനേയും രാജീവ് ശങ്കറിനേയും മുന്നില്‍ നിര്‍ത്തി ആരംഭിച്ച ‘ജോയിന്‍ ദി സ്റ്റോറി’ (Join the Story) എന്ന മാധ്യമ സംരംഭത്തില്‍ വന്‍ പൊട്ടിത്തെറിയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പ്രൊമോട്ടര്‍മാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഇരുവരും സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങിയതായാണ് വിവരം.

നിക്ഷേപകരുമായുള്ള ഭിന്നതയും സാമ്പത്തിക പ്രതിസന്ധിയും

FYBP ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (FYBP Innovation Pvt Ltd) ഗ്രൂപ്പിന് കീഴിലുള്ള ‘ജോയിന്‍ ദി സ്റ്റോറി പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഈ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. യുവ സംരഭകരായ കിരണ്‍ ജെയിംസും അലന്‍ ജോണുമാണ് ഈ സംരംഭത്തിനായി മുതല്‍മുടക്കിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള ‘പ്രോഫിറ്റ്’ (Profit) എന്ന ബിസിനസ് ജേണല്‍ ഓഫീസിലാണ് ജോയിന്‍ ദി സ്റ്റോറിയും പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ഏകദേശം രണ്ട് കോടി രൂപയോളം സ്റ്റുഡിയോ സെറ്റപ്പിനും മറ്റുമായി ഇവര്‍ നിക്ഷേപിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രവര്‍ത്തന ശൈലിയിലെ വിയോജിപ്പുകള്‍

സ്ഥാപനത്തിന്റെ പ്രവര്‍ത്തന ശൈലിയെച്ചൊല്ലി പ്രൊമോട്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരായ ബഷീര്‍-രാജീവ് ടീമും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഒരു ദിവസം പരമാവധി ഒരു വീഡിയോ മാത്രം പുറത്തിറങ്ങുന്ന ഇവരുടെ രീതിയില്‍ അലസമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് നിക്ഷേപകര്‍ക്ക് പരാതിയുണ്ടായിരുന്നു. വരുമാനമില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിര്‍ദ്ദേശങ്ങള്‍ ബഷീറും രാജീവും അവഗണിച്ചതോടെ നിക്ഷേപകര്‍ പണമൊഴുക്കുന്നത് നിര്‍ത്തിവെച്ചു. ഇതോടെയാണ് ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടത്.

ട്രേഡ് മാര്‍ക്ക് തര്‍ക്കവും പേര് മാറ്റവും

ബഷീറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ന്യൂസ്‌റപ്റ്റ്’ (Newsrupt) എന്ന പോര്‍ട്ടലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ജോയിന്‍ ദി സ്റ്റോറി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഈ പോര്‍ട്ടല്‍ പുതിയ കമ്പനിയുടെ പേരിലാക്കാന്‍ ബഷീര്‍ വന്‍തുക ആവശ്യപ്പെട്ടത് നിക്ഷേപകര്‍ അംഗീകരിച്ചില്ല. പുതിയ നിക്ഷേപകരെ കണ്ടെത്താമെന്ന വാഗ്ദാനവും നടപ്പിലാകാത്തതോടെ പ്രൊമോട്ടര്‍മാര്‍ പിന്മാറുകയായിരുന്നു. നിലവില്‍ ‘ജോയിന്‍ ദി സ്റ്റോറി’ എന്ന പേരും ട്രേഡ് മാര്‍ക്കും നിക്ഷേപകരുടെ കൈവശമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബഷീറിന്റെ പക്കലായതിനാല്‍, ജോയിന്‍ ദി സ്റ്റോറി യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ ഇപ്പോള്‍ ‘സ്റ്റോറി മോങ്ക്’ (Story Monk) എന്ന പുതിയ പേരിലേക്ക് മാറ്റിയിട്ടുണ്ട്.

പുതിയ സ്‌പോണ്‍സര്‍മാരെ തേടി ബഷീറും രാജീവും

നിലവില്‍ വെബ്‌സൈറ്റ് ഇപ്പോഴും പഴയ പേരില്‍ തന്നെയാണ് തുടരുന്നത്. എങ്കിലും ‘thestorymark.in’ എന്ന പുതിയ ഡൊമൈനിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പഴയ ഓഫീസില്‍ നിന്നും സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങിയ ബഷീറും രാജീവ് ശങ്കരനും തങ്ങളുടെ ഡിജിറ്റല്‍ മീഡിയാ സംരംഭം തുടരുന്നതിനായി പുതിയ സ്‌പോണ്‍സര്‍മാരെയും നിക്ഷേപകരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നാണ് മീഡിയാ വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

Related Stories