Skip to content
Kerala

മകൻ അമ്മയെ തീവെച്ച് കൊലപ്പെടുത്തി

കാസർഗോഡ്: മഞ്ചേശ്വരത്ത് അമ്മയെ തീവെച്ച് കൊലപ്പെടുത്തിയ ശേഷം മകൻ അയൽവാസിയെയും അപായപ്പെടുത്താൻ ശ്രമിച്ചു. വോർക്കാടി നലങ്ങി സ്വദേശിനി ഫിൽഡ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മെൽവിൻ മൊണ്ടേറ സംഭവത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അമ്മ ഫ

N

News Desk

Published on: 26 Jun 2025, 1:02 pm

മകൻ അമ്മയെ തീവെച്ച് കൊലപ്പെടുത്തി

കാസർഗോഡ്: മഞ്ചേശ്വരത്ത് അമ്മയെ തീവെച്ച് കൊലപ്പെടുത്തിയ ശേഷം മകൻ അയൽവാസിയെയും അപായപ്പെടുത്താൻ ശ്രമിച്ചു. വോർക്കാടി നലങ്ങി സ്വദേശിനി ഫിൽഡ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മെൽവിൻ മൊണ്ടേറ സംഭവത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അമ്മ ഫിൽഡയെ തീ കൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം, മെൽവിൻ അയൽവാസിയായ ലോലിറ്റയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ ലോലിറ്റയെയും മെൽവിൻ തീ കൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ലോലിറ്റ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മെൽവിൻ ഒളിവിൽ പോയത്.

Related Stories