Skip to content
Kerala

ചിലര്‍ മാനസികാരോഗ്യത്തിന് ഹാനികരം’; ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവര്‍ത്തക വീണ ചാന്ദ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് പടിയിറങ്ങി

റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് രാജി വെച്ചതായി പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തക വീണ ചാന്ദ്. 16 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുന്നുവെന്നും മാനസികാരോഗ്യത്തിനും മനഃസമാധാനത്തിനും ജോലി പോലെ തന്നെ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലാണ് തീരുമാനമെന്ന

N

News Desk

Published on: 7 Aug 2025, 11:12 am

ചിലര്‍ മാനസികാരോഗ്യത്തിന് ഹാനികരം’; ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവര്‍ത്തക വീണ ചാന്ദ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് പടിയിറങ്ങി

റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് രാജി വെച്ചതായി പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തക വീണ ചാന്ദ്. 16 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുന്നുവെന്നും മാനസികാരോഗ്യത്തിനും മനഃസമാധാനത്തിനും ജോലി പോലെ തന്നെ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലാണ് തീരുമാനമെന്നും വീണ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകനില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത മാനസികപീഡനത്തെക്കുറിച്ചും വീണ കുറിപ്പില്‍ സൂചന നല്‍കുന്നുണ്ട്.

രണ്ടര വര്‍ഷം റിപ്പോര്‍ട്ടറില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചെന്നും ചാനലിന്റെ വാര്‍ത്താ വെബ്‌സൈറ്റിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും വീണ കുറിച്ചു. എന്നാല്‍, എത്ര മികച്ചയിടമായാലും അവിടെയുള്ള ചിലര്‍ മാനസികാരോഗ്യത്തിന് ഹാനികരമാണെങ്കില്‍ അവിടം ഉപേക്ഷിക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തോട് പൊരുതിയാണ് ഇവിടം വരെയെത്തിയത്. ഇനിയും പൊരുതാന്‍ മടിയില്ല. പക്ഷേ, ആ പോരാട്ടം യാതൊരു ക്വാളിറ്റിയുമില്ലാത്ത, ടോക്‌സിക്കായ, മാനിപുലേഷന്‍ നടത്തി മാത്രം നിലനിന്നു പോകുന്ന ചിലരോട് നടത്താനുള്ളതല്ല,’ വീണയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

സഹപ്രവര്‍ത്തകനെതിരെ രൂക്ഷവിമര്‍ശനം

തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഒരു സഹപ്രവര്‍ത്തകനെതിരെയും കുറിപ്പില്‍ ശക്തമായ പരിഹാസമുണ്ട്. ‘ഈ പ്രായത്തില്‍ വീണയ്ക്ക് ഇനി വേറെ ജോലി കിട്ടില്ല, എന്നെ വെറുപ്പിച്ചാല്‍ വീണയ്ക്കിവിടെ തുടരാന്‍ പ്രയാസമായിരിക്കും, വീണ ഏറ്റവും ദുര്‍ബലയായ, ഇമോഷണലി വീക്കായ സ്ത്രീയാണ് എന്ന് തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയ പ്രബുദ്ധനായ സഹപ്രവര്‍ത്തകനോട് വിശാലമനസ്‌കയായ ആശാട്ടി ക്ഷമിച്ചിരിക്കുന്നു,’ എന്ന് പറഞ്ഞാണ് വീണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിരല്‍ചൂണ്ടുന്നത് ഷെഫീഖ് താമരശ്ശേരിക്ക് നേരെ

വീണയുടെ പോസ്റ്റിന് പിന്നാലെ, ആരോപണവിധേയനായ വ്യക്തി റിപ്പോര്‍ട്ടര്‍ ചാനലിലെ മറ്റൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷെഫീഖ് താമരശ്ശേരിയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി. തൊഴിലാളിയുടെ അവകാശങ്ങളെപറ്റി വാതോരാതെ പറഞ്ഞിരുന്ന ഷെഫീഖ് താമരശ്ശേരി റിപ്പോര്‍ട്ടര്‍ ചാനലില്‍ കങ്കാണിപ്പണിയാണെടുക്കുന്നു എന്നാണ് ആരോപണമുയരുന്നത്. ഡിജിറ്റലില്‍ ഹിറ്റ് കുറഞ്ഞാല്‍ ആന്റോയുടെ സഹോദരന്‍ ജീവനക്കാരെ തെറിവിളിക്കുന്നത് കൈയും കെട്ടി നോക്കിനില്‍ക്കുകയാണെന്ന് പറയുന്നു.

തൊഴില്‍ അവകാശങ്ങളെപ്പറ്റി പറഞ്ഞിരുന്ന താമരശ്ശേരി വമ്പന്‍ സാലറി കിട്ടിത്തുടങ്ങിയതോടെ മുതലാളിമാരെക്കാള്‍ മുതലാളിയാകാനാണ് ശ്രമിക്കുന്നതെന്നും നിലവിലെ ജീവനക്കാരിൽ നിരവധിപേരാണ് എക്കോയോട് അനൗദ്യോഗികമായി വെളിപ്പെടുത്തിയത്.

2009-ല്‍ പൊന്‍കുന്നത്ത് നിന്ന് മാധ്യമപ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യാവിഷന്‍, ഫ്‌ലവേഴ്‌സ്, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് വീണ റിപ്പോര്‍ട്ടറില്‍ എത്തിയത്. വീണയുടെ രാജി മാധ്യമലോകത്തെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

Related Stories