Skip to content
Kerala

ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി അന്താരാഷ്ട്ര മാധ്യമോത്സവം

ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഫെസ്റ്റുവലിലെ പ്രതിനിധികളുടെ ടാഗ് ഫലസ്തീന്‍ പതാകയായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ‘മാധ്യമങ്ങള്‍ നേരിന് മാധ്യമങ്ങള്‍ സമാധാനത്തിന്’ എന

N

News Desk

Published on: 30 Sept 2025, 2:44 pm

ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി അന്താരാഷ്ട്ര മാധ്യമോത്സവം

ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഫെസ്റ്റുവലിലെ പ്രതിനിധികളുടെ ടാഗ് ഫലസ്തീന്‍ പതാകയായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

‘മാധ്യമങ്ങള്‍ നേരിന് മാധ്യമങ്ങള്‍ സമാധാനത്തിന്’ എന്ന സന്ദേശത്തിലാണ് കേരള മീഡിയ അക്കാദമി ഫെസ്റ്റുവല്‍ സംഘടിപ്പി്ക്കുന്നത്. സെപ്തംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളിലായി തിരുവനന്തപുരം ടാഗോര്‍ തീയറ്റര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, മാനവീയം വീഥി എന്നിവിടങ്ങളിലായാണ് പരിപാടി.

ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന 50 മാധ്യമപ്രവര്‍ത്തകര്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ 1 തീയതികളിലായി ശില്‍പ്പശാലയും നടക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവരുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര മാധ്യമോത്സവം സംഘടിപ്പിക്കുന്നത്.

Related Stories