Skip to content
Kerala

മകനെ ക്രൂരമായി മര്‍ദിച്ചു, സപ്ലൈകോ സ്റ്റാഫും എബിസി മലയാളം അവതാരക അനുപമ എം ആചാരിയും കാമുകനും പിടിയില്‍

12 വയസ്സുകാരനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഭവത്തിൽ അമ്മയും അവരുടെ ആൺസുഹൃത്തും പോലീസ് പിടിയില്‍. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും എബിസി ന്യൂസ് അവതാരികയുമായ അനുപമ എം. ആചാരിയും കാമുകനുമാണ് പോലീസ് പിടിയിലായത. എറണാകുളം കലൂരിൽ നിന്നാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂര നടന്നത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ ത

N

News Desk

Published on: 15 Nov 2025, 12:40 pm

മകനെ ക്രൂരമായി മര്‍ദിച്ചു, സപ്ലൈകോ സ്റ്റാഫും എബിസി മലയാളം അവതാരക അനുപമ എം ആചാരിയും കാമുകനും പിടിയില്‍

12 വയസ്സുകാരനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഭവത്തിൽ അമ്മയും അവരുടെ ആൺസുഹൃത്തും പോലീസ് പിടിയില്‍. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും എബിസി ന്യൂസ് അവതാരികയുമായ അനുപമ എം. ആചാരിയും കാമുകനുമാണ് പോലീസ് പിടിയിലായത. എറണാകുളം കലൂരിൽ നിന്നാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂര നടന്നത്.  കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കുട്ടി നേരിട്ട ക്രൂരത

കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്ത് 12 വയസ്സുകാരനെ ആക്രമിച്ചത് . കുട്ടിയുടെ പിതാവും മാതാവും വേർപിരിഞ്ഞതിനെ തുടർന്ന്, കഴിഞ്ഞ രണ്ട് വർഷമായി കുട്ടി അമ്മയുടെയും ആൺസുഹൃത്തിന്റെയും ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

താമസസ്ഥലത്ത് വെച്ച് ആൺസുഹൃത്ത് ദേഷ്യം വന്ന് കുട്ടിയെ കഴുത്തിന് പിടിച്ച് ബാത്ത്റൂമിന്റെ സൈഡിലേക്ക് തള്ളിയിട്ട് മർദിച്ചതായി കുട്ടി പറയുന്നു. ഈ മർദ്ദനത്തിൽ കുട്ടിയുടെ തോളിന് സാരമായി പരിക്കേറ്റു. കൂടാതെ കൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തു.

അമ്മയുടെ പ്രതികരണം ഞെട്ടിച്ചു

ആൺസുഹൃത്ത് മർദിക്കുമ്പോൾ അമ്മ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, കുട്ടി സഹായം അഭ്യർത്ഥിച്ച് അടുത്ത മുറിയിലേക്ക് പോയപ്പോൾ, അമ്മ ദേഷ്യപ്പെട്ട് കുട്ടിയെ മാന്തുകയും ചെയ്തു. ഇതിനു മുൻപും വീട്ടിൽ വെച്ച് മറ്റൊരാൾ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും, അപ്പോഴും അമ്മ പ്രതികരിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തി.

കേസ് എടുത്തത് അമ്മയുടെ സഹോദരി ഇടപെടൽ കാരണം

കുട്ടിക്ക് ഉപദ്രവം ഏൽക്കുന്ന വിവരം ആദ്യം അറിഞ്ഞത് അമ്മയുടെ സഹോദരി ആണ്. സ്കൂളിൽ കുട്ടിയെ കാണാൻ ചെന്നപ്പോഴാണ് മർദനമേറ്റ വിവരം അറിയുന്നത്. തുടർന്ന് ഇവർ കുട്ടിയുടെ പിതാവിനെ അറിയ്ക്കുകയും പിതാവ് വിവരം പോലീസിനെ അറിയിക്കുകയും കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

മർദനത്തിൽ കുട്ടിയുടെ ഇടുപ്പിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. നെഞ്ചിൽ മാന്തിയതിനെ തുടർന്ന് മാംസം കുറച്ച് പോവുകയും ചെയ്തു. സംഭവത്തിൽ ഇളമക്കര പോലീസ് കേസ് എടുത്തിട്ടുണ്ട്. കുട്ടിക്ക് മാനസികാഘാതം സംഭവിച്ചതിനാൽ കൗൺസിലിംഗ് ഉൾപ്പെടെയുള്ള തുടർ ചികിത്സകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

Related Stories