Skip to content
Kerala

ചത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യമില്ല ജയിലിൽ തുടരും

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളി. ഇതോടെ, സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദനയ്ക്കും പ്രീതിക്കും ജയിലിൽ

N

News Desk

Published on: 29 Jul 2025, 5:15 pm

ചത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യമില്ല  ജയിലിൽ തുടരും

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളി. ഇതോടെ, സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദനയ്ക്കും പ്രീതിക്കും ജയിലിൽ തുടരേണ്ടിവരും.

മജിസ്ട്രേറ്റ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. അടുത്ത ഘട്ടമെന്ന നിലയിൽ, ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകർ അറിയിച്ചു. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ അറിയിക്കുകയും, രക്ഷിതാക്കളുടെ അനുമതി പത്രവും തിരിച്ചറിയൽ രേഖകളും ഹാജരാക്കുകയും ചെയ്തിട്ടും ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

ബി.ജെ.പി സർക്കാരിന്റെ മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമമായി ഈ അറസ്റ്റിനെ വിലയിരുത്തപ്പെടുകയും, ഇവരുടെ നാലുദിവസത്തെ ജയിൽവാസം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. മനുഷ്യക്കടത്തും, മതപരിവർത്തനവും ഉൾപ്പെടെയുള്ള ഗുരുതര കേസുകൾ ചുമത്തിയതാണ് കീഴ്ക്കോടതിയിൽ ജാമ്യാപേക്ഷക്ക് തിരിച്ചടിയായത്.

കാതലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ വഴി കേന്ദ്രത്തിലും ഛത്തീസ്ഗഢ് സർക്കാരിലും സമ്മർദം ചെലുത്താനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. സഭയുടെ നേതൃത്വത്തിൽ നിയമപോരാട്ടവും ആരംഭിച്ചിട്ടുണ്ട്.

Related Stories