Skip to content
Kerala

കാറിടിച്ച് പരിക്കേറ്റ സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍ റഹിം അന്തരിച്ചു

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്റർ ജാഫർ അബ്ദുറഹീം (33) അന്തരിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ശനിയാഴ്ച പുലർച്ചെ 12.50-ന് കോഴിക്കോട്-വയനാട് ദേശീയ പാതയിൽ, ഓഫീസ് ജോലി കഴിഞ്ഞ് ഫുട്പാ

N

News Desk

Published on: 17 Sept 2025, 11:39 am

കാറിടിച്ച് പരിക്കേറ്റ സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍ റഹിം അന്തരിച്ചു

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്റർ ജാഫർ അബ്ദുറഹീം (33) അന്തരിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.

ശനിയാഴ്ച പുലർച്ചെ 12.50-ന് കോഴിക്കോട്-വയനാട് ദേശീയ പാതയിൽ, ഓഫീസ് ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന ജാഫറിനെയും സുഹൃത്ത് അസീസിനെയും അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയായ ജാഫർ അബ്ദുറഹീം, സിറാജ് ദിനപത്രത്തിന്റെ മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹം കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്.

Related Stories