മരംമുറി കേസ്: ‘പരാതി പിൻവലിക്കാൻ സി.പി.എം. നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമ്മർദ്ദം ചെലുത്തി’; ഗുരുതര ആരോപണങ്ങളുമായി എസ്.ഐ ശ്രീജിത്ത്, ജോലി ഉപേക്ഷിച്ചു
മരംമുറിയില്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു. മുന്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന എന്‍ ശ്രീജിത്ത് ആണ് ജോലി ഉപേക്ഷിച്ചത്. മരംമുറിക്കേസിൽ പരാതി നൽകിയതിനെ തുടർന്ന് സി.പി.എം. നേതാക്കൾക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക

മരംമുറിയില്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു. മുന്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന എന്‍ ശ്രീജിത്ത് ആണ് ജോലി ഉപേക്ഷിച്ചത്.
മരംമുറിക്കേസിൽ പരാതി നൽകിയതിനെ തുടർന്ന് സി.പി.എം. നേതാക്കൾക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിന്നീട് നടത്തിയിരിക്കുന്നത്. മരംമുറി പരാതി പിൻവലിക്കാൻ തനിക്കുമേൽ ശക്തമായ സമ്മർദ്ദമുണ്ടായെന്ന് എസ്.ഐ. ശ്രീജിത്ത് ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.
മരം മുറിച്ചു കടത്തിയതിൽ സർക്കാരിന് പ്രശ്നമില്ലെന്നും, താൻ പരാതി നൽകിയതാണ് ‘സിസ്റ്റത്തിന്’ പ്രശ്നമായതെന്നും ശ്രീജിത്ത് ആരോപിച്ചു. “സിസ്റ്റം വിചാരിച്ചാൽ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം എസ്.പി. സുജിത്ത് ദാസിന്റെ ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് നേരത്തെ പരാതി നൽകിയിരുന്നത്. പരാതി നൽകിയതിന് പിന്നാലെ താൻ പ്രതികാര നടപടിക്ക് ഇരയായെന്നും അദ്ദേഹം രാജിക്കത്തിൽ പറയുന്നു.
മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും ശ്രീജിത്ത് ആരോപിച്ചു. മലപ്പുറത്തെ സ്വർണ്ണക്കടത്തിന്റേയും ക്രിമിനലുകളുടെയും ഹബ്ബായി ചിത്രീകരിക്കുന്നു. മലപ്പുറത്തുകാർ സ്വർണ്ണം കടത്തി രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം സഹായകമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് സ്വർണ്ണം പിടികൂടുന്നതിൽ വലിയ വീഴ്ച വരുത്തുന്നുണ്ടെന്നും, കസ്റ്റംസ് പലതവണ പോലീസിനെ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്വർണ്ണം പിടികൂടുമ്പോൾ സർക്കാരിന് ലഭിക്കേണ്ട പിഴയിൽ വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും, സ്വർണ്ണത്തിന്റെ മൂല്യം കണക്കാക്കുന്ന അപ്രൈസറും പോലീസുമായി രഹസ്യബന്ധമുണ്ട് എന്നും ശ്രീജിത്ത് ആരോപിച്ചു. അപ്രൈസർ ഉണ്ണിക്കുണ്ടായ അപ്രതീക്ഷിത വളർച്ച നാടുമുഴുവൻ കണ്ടതാണെന്നും പോലീസും അപ്രൈസറും ചേർന്നുള്ള ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും ശ്രീജിത്ത് ആരോപിച്ചു. സുജിത്ത് ദാസിന്റെ കാലത്താണ് വിമാനത്താവളത്തിൽ നിന്ന് 99% സ്വർണ്ണം പിടികൂടിയതെന്നും, എന്നാൽ താൻ ‘ലോ പ്രൊഫൈൽ’ ആയതുകൊണ്ടാണ് തൻ്റെ പരാതിയിൽ നടപടിയുണ്ടാകാത്തതെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു. രാജിക്കത്ത് അദ്ദേഹം ഡി.ജി.പിക്ക് കൈമാറി
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
