Kerala
സിഎച്ചിനെ ഓര്‍ത്തെങ്കിലും മുനീര്‍ ഇനി മത്സരിക്കരുത്: ബഷീർ വള്ളിക്കുന്ന്
ബഷീർ വള്ളികുന്ന് “ഇനി ഞാൻ മത്സരിക്കുന്നില്ല, ഒരുപാട് തവണ മത്സരിച്ചു, ജയിച്ചു, പല തവണ മന്ത്രിയായി. പാർട്ടി എന്നിൽ ഏല്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിച്ചു. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ട്. പാർലിമെന്ററി രംഗത്ത് സജീവമായി പഴയ പോലെ പ്രവർത്തിക്കാൻ സാധിക്കില്ല. എന്നാൽ പാർട്ടിയെ നയിച്ച് കൊണ്ട് മുന്നോട്ട്

ബഷീർ വള്ളികുന്ന്
“ഇനി ഞാൻ മത്സരിക്കുന്നില്ല, ഒരുപാട് തവണ മത്സരിച്ചു, ജയിച്ചു, പല തവണ മന്ത്രിയായി. പാർട്ടി എന്നിൽ ഏല്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിച്ചു. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ട്. പാർലിമെന്ററി രംഗത്ത് സജീവമായി പഴയ പോലെ പ്രവർത്തിക്കാൻ സാധിക്കില്ല. എന്നാൽ പാർട്ടിയെ നയിച്ച് കൊണ്ട് മുന്നോട്ട് പോകും..തെരഞ്ഞെടുപ്പ് രംഗത്തേക്ക് പുതുതലമുറ കടന്നു വരട്ടെ.. അവർക്ക് വഴിമാറുകയാണ്”
ഇങ്ങനെ ഒരു പ്രതികരണം മുനീർ സാഹിബിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച പതിനായിരക്കണക്കിന് അണികൾ ഉണ്ടാകും. അങ്ങനെ ഒരു പ്രതികരണം ഉണ്ടായിരുന്നുവെങ്കിൽ സി എച്ച് എന്ന മഹാനായ രാഷ്ട്രീയ നായകന്റെ ലെഗസിയിൽ അദ്ദേഹത്തിന്റെ പ്രിയപുത്രനും എക്കാലവും വെട്ടിത്തിളങ്ങി നിൽക്കുമായിരുന്നു.
പതിറ്റാണ്ടുകൾ എംഎൽഎയും മന്ത്രിയും സ്ഥാനമാനങ്ങളും ലഭിച്ചിട്ടും രോഗത്താൽ ക്ഷീണത്തിനായ ഈ ഘട്ടത്തിലും പാർലിമെന്ററി വ്യാമോഹങ്ങൾക്ക് പിന്നിൽ പോകുന്ന ഒരു മുനീർ സാഹിബിനെയാണോ പൊതുസമൂഹം പ്രതീക്ഷിച്ചത്. ഒരിക്കലുമല്ല എന്നാണ് എന്റെ തോന്നൽ.. ആ തോന്നൽ തെറ്റാണെങ്കിൽ ക്ഷമിക്കുക.
NB : സി എച്ചിന് ഞാനൊരു നോട്ടുമാല ഇട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്.. അദ്ദേഹം ഹജ്ജിന് പോകുമ്പോൾ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്കിയപ്പോൾ നാട്ടുകാർ നൽകിയ നോട്ടുമാല സി എച്ചിന്റെ കഴുത്തിൽ അണിയിച്ചത് ഞാനാണ്. എന്റെ ഉപ്പ എന്നെ എടുത്ത് പൊക്കി മാലയിടാൻ സഹായിച്ചു. സി എച്ചിന്റെ മകൻ മുനീറിൽ നിന്ന് ഞാനൊരു അവാർഡ് വാങ്ങിച്ചിട്ടുണ്ട്. നല്ല ലേഖനത്തിനുള്ള അവാർഡ്. ആ രണ്ട് ഓർമ്മകളും ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ മനസ്സിലുണ്ട്. അദ്ദേഹത്തെ ഇഷ്ടപ്പെടാത്തത് കൊണ്ടുള്ള പോസ്റ്റല്ല ഇത്, ഇഷ്ടപ്പെടുന്നത് കൊണ്ട് എഴുതിയ വരികളാണ്. ഈ പോസ്റ്റിലെ ചില കമന്റുകൾ കണ്ടപ്പോൾ ഇതുകൂടി കൂട്ടിച്ചേർക്കണമെന്ന് തോന്നി.
– ബഷീർ വള്ളികുന്ന് ഫെയ്സ്ബുക്കില്‍ എഴുതിയത്
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
