രാഹുല്‍ വിഷയത്തില്‍ ഷാഫിയുടെ രക്തത്തിനായി ഇടത്, മാധ്യമ വേട്ട, കോണ്‍ഗ്രസ് യുവനേതാവിനെ ലക്ഷ്യമിട്ട് റിപ്പോര്‍ട്ടറും മീഡിയവണ്ണും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, വടകര എംപിയും കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനവുമായ ഷാഫി പറമ്പിലിനെതിരെ ആസൂത്രിതമായ രാഷ്ട്രീയ, മാധ്യമ വേട്ട നടക്കുന്നതായി ആരോപണം. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകളും, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍, 24 ന്യ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, വടകര എംപിയും കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനവുമായ ഷാഫി പറമ്പിലിനെതിരെ ആസൂത്രിതമായ രാഷ്ട്രീയ, മാധ്യമ വേട്ട നടക്കുന്നതായി ആരോപണം. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകളും, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍, 24 ന്യൂസ്, ഏഷ്യാനെറ്റ്, ന്യൂസ് 18 അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഈ നീക്കത്തിന് പിന്നില്‍ അണിനിരന്നതായാണ് പ്രധാന വിമര്‍ശനം.
രാഹുലുമായുള്ള രാഷ്ട്രീയ സൗഹൃദം ദുര്‍വ്യാഖ്യാനം ചെയ്ത്, ഷാഫിയുടെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢനീക്കമാണ് അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടറിലെ പ്രമുഖ അവതാരകന് അരുണ്‍ കുമാര്‍, മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന് തുടങ്ങിയവര്‍ ഷാഫിയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രാഹുലിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നേതാവാണ് ഷാഫി. രാഹുലിന്റെ ‘രാഷ്ട്രീയ ഗോഡ്ഫാദര്’ എന്നാണ് ഷാഫി അറിയപ്പെടുന്നത് തന്നെ. ഷാഫി പാലക്കാട് എംഎല്‍എ സ്ഥാനം ഒഴിഞ്ഞ വടകരയില്‍ എംപിയായപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് രാഹുല്‍ നിയമസഭയിലെത്തുന്നത് തന്നെ. ഇരുവരും തമ്മിലുള്ള ഈ ബന്ധത്തെയാണ് ഇപ്പോള്‍ ദുര് വ്യാഖ്യാനം ചെയ്യുന്നത്. രാഹുലിനെതിരായ ആരോപണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഷാഫിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
നിയമസഭയിലും പുറത്തും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന യുവനേതാവാണ് ഷാഫി പറമ്പില്‍. ഈ രാഷ്ട്രീയ നിലപാടുകളോടുള്ള അസഹിഷ്ണുതയാണ് ഇത്തരം വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. രാഹുലിന്റെ വിഷയത്തില്‍ അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നതിലൂടെ, ഒരു പ്രധാന രാഷ്ട്രീയ എതിരാളിയെ നിശ്ശബ്ദനാക്കാനും പൊതുമധ്യത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത ഇടിച്ചുതാഴ്ത്താനുമാണ് സിപിഎമ്മും പോഷക സംഘടനകളും ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം.
ഈ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്കുന്ന രീതിയിലാണ് റിപ്പോര്‍ട്ടര്‍, മീഡിയവണ്‍, 24 ന്യൂസ് തുടങ്ങിയ ചാനലുകളുടെ നിലപാടെന്നും ശക്തമായ വിമര്‍ശനമുണ്ട്. ഇടത്, സംഘ് പരിവാർ ചാനലുകളായ കെെരളി, ജനം ടിവി തുടങ്ങിയ ചാനലുകള്‍ക്ക് പുറമേയാണ് മുഖ്യധാര ചാനലുകളും ഈ വഴി സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം, ഷാഫി പറമ്പിലുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഈ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. നിരന്തരമായ ചര്‍ച്ചകളിലൂടെയും അടിസ്ഥാനരഹിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഷാഫിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മാധ്യമധര്‍മ്മത്തിന്റെ നഗ്നമായ ലംഘനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഒരു വ്യക്തിക്കെതിരായ ആരോപണങ്ങളെ, അയാളുമായി രാഷ്ട്രീയ സൗഹൃദമുള്ള മറ്റൊരു നേതാവിനെതിരെ തിരിച്ചുവിടുന്നത് ജനാധിപത്യത്തില്‍ അപകടകരമായ കീഴ്വഴക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം അതിന്റെ നിയമപരമായ വഴിക്കു നീങ്ങുമ്പോള്‍, ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഇതോടെ ശക്തമാവുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
