Skip to content
Kerala

നാടിന്‍റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ ബോംബാണ് കാഫിർ സ്ക്രീന്‍ ഷോട്ട്, വർഗീയത അവരുടെ മുഖമുദ്രയായി മാറിയെന്ന് ഷാഫി പറമ്പിൽ

നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ വർഗീയ ബോംബാണ് കാഫിർ സ്ക്രീൻഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. ഈ ശ്രമത്തെ കേരളീയ സമൂഹം ഒറ്റക്കെട്ടായി തകർത്തു. പേരാമ്പ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം വിഭാഗീയ ശ്രമങ്ങൾ ആവർത്തിക്കാൻ ശ്രമമുണ്ടായെന്നും മാഷാ അള്ളാ എന്ന സ്റ്റിക്കർ വിവാദം ഉൾപ്പെടെയുള്ള കാര്യങ്ങൾ മലയാളികൾ

N

News Desk

Published on: 17 Jun 2026, 12:24 pm

നാടിന്‍റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ ബോംബാണ് കാഫിർ സ്ക്രീന്‍ ഷോട്ട്,  വർഗീയത അവരുടെ മുഖമുദ്രയായി മാറിയെന്ന് ഷാഫി പറമ്പിൽ

നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ വർഗീയ ബോംബാണ് കാഫിർ സ്ക്രീൻഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. ഈ ശ്രമത്തെ കേരളീയ സമൂഹം ഒറ്റക്കെട്ടായി തകർത്തു. പേരാമ്പ്ര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം വിഭാഗീയ ശ്രമങ്ങൾ ആവർത്തിക്കാൻ ശ്രമമുണ്ടായെന്നും മാഷാ അള്ളാ എന്ന സ്റ്റിക്കർ വിവാദം ഉൾപ്പെടെയുള്ള കാര്യങ്ങൾ മലയാളികൾ മറന്നിട്ടുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോട് താൻ നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷാഫി പറഞ്ഞു. കാഫിർ സ്ക്രീൻഷോട്ട് വിവാദം തെളിയാൻ രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു. എന്നാൽ, അതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഇതിന് മറുപടി നൽകിക്കഴിഞ്ഞിരുന്നു. അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്ന പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറഞ്ഞു.

സിപിഎമ്മിൽ നിന്ന് എന്ത് ആക്രമണമുണ്ടായാലും തങ്ങൾക്ക് പങ്കില്ലെന്ന നിലപാടാണ് ആ പാർട്ടി എപ്പോഴും സ്വീകരിക്കാറുള്ളതെന്ന് ഷാഫി ആരോപിച്ചു. എന്നാൽ, അവർ തന്നെ ഉണ്ടാക്കിയ വ്യാജനിർമിതികൾ മറ്റൊരു പാർട്ടിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി എൽഡിഎഫ് സ്ഥാനാർത്ഥി പോലും തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.

കാഫിർ സ്ക്രീൻഷോട്ടിന് മുൻപും ശേഷവും ഇത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മാഷാ അള്ളാ സ്റ്റിക്കര്‍ ആരും മറന്നിട്ടില്ല. ഫസലിനെ കൊന്നതിന് ശേഷമുള്ള തൂവാല എന്തിന് അമ്പലത്തിന് മുന്നിലിട്ടു എന്നതിന് ഇപ്പോഴും നമ്മുക്ക് മുന്നില്‍ ഉത്തരമില്ല. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്നത്തെ സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പെടെ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടയാക്കി. എന്നാല്‍ അതിനൊന്നും വടകരയിലെ ജനങ്ങള്‍ നിന്നുകൊടുത്തില്ല എന്നതാണ് അവരുടെ പ്രബുദ്ധതയെന്നും ഷാഫി പറഞ്ഞു

കാസിമിനെപ്പോലെയുള്ള ഒരു ചെറുപ്പക്കാരനെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമം നടന്നു. കാസിമിൻ്റെ മനസാന്നിധ്യമാണ് ആ ഘട്ടത്തിൽ അദ്ദേഹത്തെ രക്ഷിച്ചതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Related Stories