ഉമർ ഫൈസി മുക്കം രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിൽ സംസാരിക്കുന്നു; വിമർശനവുമായി മുസ്‌ലിം ലീഗ്
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്ത്. ഉമർ ഫൈസി ഒരു രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാണക്കാട് തങ്ങന്മാരെ നിന്ദിക്കാനും അധിക്ഷേപിക്കാനും മതസംഘടനകളുടെ വേദികളെ ഉമർ ഫൈസി ദുരുപയോഗം ചെയ്യുകയാണെന

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്ത്. ഉമർ ഫൈസി ഒരു രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാണക്കാട് തങ്ങന്മാരെ നിന്ദിക്കാനും അധിക്ഷേപിക്കാനും മതസംഘടനകളുടെ വേദികളെ ഉമർ ഫൈസി ദുരുപയോഗം ചെയ്യുകയാണെന്നും പാണക്കാട് കുടുംബത്തിന്റെ പൈതൃകത്തെ അംഗീകരിക്കാത്തവരെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്നും ഷാഫി ചാലിയം ആവശ്യപ്പെട്ടു.
സമസ്തയെ ആരും വിരട്ടാൻ നോക്കുന്നില്ലെന്നും സമുദായത്തിൽ എല്ലാവർക്കും ആദരവുള്ള സംഘടനയാണെന്നും ഷാഫി ചാലിയം പറഞ്ഞു. ഒരു കയ്യിൽ സമസ്തയെയും മറുകൈയിൽ മുസ്‌ലിം ലീഗിനെയും മരണം വരെ ചേർത്തുപിടിച്ച മഹത്തുക്കളുടെ ചരിത്രമാണ് നമുക്കുള്ളത്. പണ്ഡിതന്മാർ ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും ഇതര മതങ്ങളെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുശാവറയിലുള്ള ചിലരെ സി.പി.എം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അധിക്ഷേപിച്ചപ്പോൾ പ്രതികരിക്കാതിരുന്ന ഉമർ ഫൈസി, പാണക്കാട് തങ്ങൾക്കെതിരെ മാത്രം വായ തുറക്കുന്നത് എന്തുകൊണ്ടാണെന്ന് ഷാഫി ചാലിയം ചോദിച്ചു. സമുദായത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്നും ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമെല്ലാം അത്തരം മാതൃകകളാണ് കാണിച്ചുതന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എൻ.വി അബ്ദുസ്സലാം മൗലവിയെപ്പോലെയുള്ള മുജാഹിദ് നേതാക്കളുമായി പാണക്കാട് കുടുംബം പുലർത്തിയിരുന്ന ഊഷ്മള ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിൽ പാണക്കാട് തങ്ങന്മാർ ഇതര വിഭാഗങ്ങളുടെ പള്ളികൾക്കും സ്ഥാപനങ്ങൾക്കും തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നുവെന്നും അത് സമുദായത്തിലെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഉദാഹരണമാണെന്നും ഷാഫി ചാലിയം വ്യക്തമാക്കി. എന്നാൽ ഇന്ന് സാദിഖലി തങ്ങൾ ഒരു മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ടാൽ ഇസ്‌ലാമിൽ നിന്ന് പുറത്താക്കുമെന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും പരസ്പര ബഹുമാനം നിലനിർത്തിയ പാരമ്പര്യത്തെ തകർക്കാനാണ് ഉമർ ഫൈസിയെപ്പോലെയുള്ളവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
