Skip to content
Kerala

ശബരിമല സ്വര്‍ണത്തട്ടിപ്പ്: ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പെരുന്നയിലെ വീട്ടിൽ നിന്നാണ് എസ്ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുര

N

News Desk

Published on: 23 Oct 2025, 12:01 pm

ശബരിമല സ്വര്‍ണത്തട്ടിപ്പ്: ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍  ബി. മുരാരി ബാബു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പെരുന്നയിലെ വീട്ടിൽ നിന്നാണ് എസ്ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്.

തിരുവനന്തപുരത്തെ ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യംചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിൽ ഇയാൾ രണ്ടാം പ്രതിയാണ്. ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇയാളെ നേരത്തേ തന്നെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നിലവിൽ കസ്റ്റഡിയിലാണ്. മുരാരി ബാബുവിനെ ചോദ്യം ചെയ്തതിലൂടെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കൂടാതെ, തൊണ്ടി മുതലുകൾ കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.

Related Stories