Skip to content
Kerala

രാജ്ഭവന്‍ വളഞ്ഞ് എസ്എഫ്‌ഐ; തലസ്ഥാനത്ത് സംഘര്‍ഷം, ഗവര്‍ണര്‍ക്കും സതീശനുമെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സര്‍വകലാശാലകളിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ച് തലസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കി. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി മുന്നേറിയ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തു. പ്രതിഷേധത്തിനൊടുവില്‍ നേതാക്കളെയും പ്രവര്‍ത്തകരെയു

N

News Desk

Published on: 10 Jul 2025, 5:36 pm

രാജ്ഭവന്‍ വളഞ്ഞ് എസ്എഫ്‌ഐ; തലസ്ഥാനത്ത് സംഘര്‍ഷം, ഗവര്‍ണര്‍ക്കും സതീശനുമെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സര്‍വകലാശാലകളിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ച് തലസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കി. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി മുന്നേറിയ പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തു. പ്രതിഷേധത്തിനൊടുവില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണറുടെയും ആര്‍എസ്എസിന്റെയും ശ്രമങ്ങള്‍ക്കെതിരെയായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. എന്നാല്‍ ഈ സമരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ‘ഗുണ്ടായിസം’ എന്ന് വിശേഷിപ്പിച്ചതിനെതിരെ നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു.

‘ബിജെപി സംസ്ഥാന അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും ശബ്ദം ഒന്നായി മാറിയിരിക്കുന്നു,’ എന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ ആദര്‍ശ് കുറ്റപ്പെടുത്തി. ആര്‍എസ്എസിനെതിരെ സമരം ചെയ്യുന്നത് ഗുണ്ടായിസമാണെങ്കില്‍, ആ വിശേഷണം തങ്ങള്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ ശിവപ്രസാദിന്റെ പ്രതികരണം.

‘ആര്‍എസ്എസിനെതിരായ ഞങ്ങളുടെ പോരാട്ടം ഗുണ്ടായിസമാണെങ്കില്‍, അതേ ഞങ്ങള്‍ ഗുണ്ടകള്‍ തന്നെയാണ്,’ എന്ന് ശിവപ്രസാദ് പ്രഖ്യാപിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി. ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍മാര്‍ക്കുമൊപ്പം പ്രതിപക്ഷ നേതാവിനെയും ഒരേപോലെ ലക്ഷ്യം വെച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. മാര്‍ച്ച് അവസാനിച്ചെങ്കിലും, സര്‍വകലാശാല വിഷയത്തിലെ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ ശക്തമാകുമെന്ന സൂചനയാണ് ഇന്നത്തെ സംഭവങ്ങള്‍ നല്‍കുന്നത്.

Related Stories