Skip to content
Kerala

അവകാശപത്രികാ മാർച്ച് നടത്തി എസ്.എഫ്.ഐ

കൊച്ചി: ഗവർണറെ സംസ്ഥാനത്തെ സർവകലാശാലകളുടെ തലപ്പത്ത് നിന്ന് മാറ്റണമെന്നതടക്കമുള്ള 60 ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു. മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ നിന്ന് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന പ്രസിഡന്റ് എം. ശിവ

N

News Desk

Published on: 30 Jul 2025, 11:31 am

അവകാശപത്രികാ മാർച്ച് നടത്തി എസ്.എഫ്.ഐ

കൊച്ചി: ഗവർണറെ സംസ്ഥാനത്തെ സർവകലാശാലകളുടെ തലപ്പത്ത് നിന്ന് മാറ്റണമെന്നതടക്കമുള്ള 60 ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു. മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽ നിന്ന് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എസ്എഫ്ഐ ഈ മാർച്ച് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ആശിഷ് എസ്. ആനന്ദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ആർ. അർജുൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജ്മില ഷാൻ, റിതിഷ റിതു, രതു കൃഷ്ണൻ, കെ.എസ്. സേതുപാർവതി, മറ്റ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ മാർച്ചിൽ നേതൃത്വം നൽകി.

Related Stories