Skip to content
Kerala

കാവിവല്‍കരണം അനുവദിക്കില്ല, നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്‌ഐ പഠിപ്പ് മുടക്കും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ആണ്് ഇക്കാര്യം അറിയിച്ചത്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് എസ്എഫ

N

News Desk

Published on: 9 Jul 2025, 1:44 pm

കാവിവല്‍കരണം അനുവദിക്കില്ല, നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്‌ഐ പഠിപ്പ് മുടക്കും. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ആണ്് ഇക്കാര്യം അറിയിച്ചത്.

എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് എസ്എഫ്‌ഐ പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും താല്‍കാലിക വൈസ് ചാന്‍സലര്‍മാരും സര്‍വകലാശാലകളെ തകര്‍ക്കാന്‍ നീക്കം നടത്തുന്നു എന്നാരോപിച്ച് വലിയ പ്രക്ഷോഭമാണ് എസ്എഫ്‌ഐ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള, എംജി, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി മാറിയിരുന്നു.

Related Stories