വേടന് കനത്ത തിരിച്ചടി, പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം
കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ നിർണായകമായ ഈ ശാസ്ത്രീയ തെളിവ് ലഭിച്ചതോടെ വനംവകുപ്പ് ഉടൻ തന്നെ ക

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച കേസിൽ പ്രമുഖ റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കേസിൽ നിർണായകമായ ഈ ശാസ്ത്രീയ തെളിവ് ലഭിച്ചതോടെ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വേടന്റെ ഫ്ലാറ്റിൽ നടന്ന റെയ്ഡിനിടയിലാണ് മാലയിൽ കോർത്ത നിലയിൽ പുലിപ്പല്ല് കണ്ടെത്തുന്നത്. അന്ന് വനംവകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കേസിൽ ജാമ്യം ലഭിക്കുകയുണ്ടായി. ചെന്നൈയിൽ വെച്ച് ഒരു സുഹൃത്ത് തനിക്ക് സമ്മാനമായി നൽകിയതാണ് ഈ മാല എന്നായിരുന്നു വേടൻ അന്ന് ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം.
എന്നാൽ നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാണ് ഇപ്പോൾ വേടനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനിടെ, വേടന് ഈ പുലിപ്പല്ല് കൈമാറിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന രഞ്ജിത് കുമ്പടി എന്ന വ്യക്തിക്കായി വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾ മലേഷ്യൻ പ്രവാസിയാണെന്നാണ് അധികൃതർക്ക് ലഭിച്ചിട്ടുള്ള സൂചന.
അതേസമയം, വനംവകുപ്പ് തിരയുന്ന രഞ്ജിത്തിനെ തനിക്ക് മുൻപരിചയമില്ലെന്നാണ് വേടൻ മൊഴി നൽകിയിട്ടുള്ളത്. എന്തായാലും പിടിച്ചെടുത്തത് ഒറിജിനൽ പുലിപ്പല്ല് തന്നെയാണെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെ റാപ്പർക്കെതിരെയുള്ള നിയമനടപടികളുമായി അതിവേഗം മുന്നോട്ട് പോവുകയാണ് അന്വേഷണ സംഘം.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
