Skip to content
Kerala

ആർ.സി.സിയിൽ ഗുരുതര വീഴ്ച: രണ്ടായിരത്തോളം കാൻസർ രോഗികൾക്ക് മരുന്ന് മാറി നൽകി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) ചികിത്സയിൽ കഴിയുന്ന രണ്ടായിരത്തോളം രോഗികൾക്ക് മരുന്ന് മാറി നൽകിയതായി റിപ്പോർട്ട്. തലച്ചോറിലെ കാൻസറിന് നൽകേണ്ട മരുന്നിന് പകരം ശ്വാസകോശ കാൻസറിനുള്ള മരുന്നാണ് രോഗികൾക്ക് നൽകിയത്. മരുന്ന് പായ്ക്ക് ചെയ്തതിൽ ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബെല ഫാർമ കമ്പനിക്ക് വന്ന

N

News Desk

Published on: 9 Oct 2025, 9:33 am

ആർ.സി.സിയിൽ ഗുരുതര വീഴ്ച: രണ്ടായിരത്തോളം കാൻസർ രോഗികൾക്ക് മരുന്ന് മാറി നൽകി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) ചികിത്സയിൽ കഴിയുന്ന രണ്ടായിരത്തോളം രോഗികൾക്ക് മരുന്ന് മാറി നൽകിയതായി റിപ്പോർട്ട്. തലച്ചോറിലെ കാൻസറിന് നൽകേണ്ട മരുന്നിന് പകരം ശ്വാസകോശ കാൻസറിനുള്ള മരുന്നാണ് രോഗികൾക്ക് നൽകിയത്.

മരുന്ന് പായ്ക്ക് ചെയ്തതിൽ ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബെല ഫാർമ കമ്പനിക്ക് വന്ന ഗുരുതര പിഴവാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

ആർ.സി.സി.യിലെ സ്റ്റോർ ജീവനക്കാരാണ് മരുന്ന് മാറിയ വിവരം ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രിയുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

മരുന്ന് മാറ്റി നൽകിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കമ്പനിക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കേസ് എടുക്കുകയും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തിന്റെ പ്രാഥമിക റിപ്പോർട്ടും തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് സെഷൻസ് കോടതിയാണ് പരിഗണിക്കുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Related Stories