Skip to content
Kerala

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ സമിതി അംഗവുമായ തുളസീധരന്‍ പള്ളിക്കല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമില്‍ നിന്നാണ് തുളസീധരന്‍ പള്ളിക്കല്‍ അംഗത്വം സ്വീകരിച്ചത്. എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരന്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദ

N

News Desk

Published on: 6 Apr 2026, 5:10 pm

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ സമിതി അംഗവുമായ തുളസീധരന്‍ പള്ളിക്കല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമില്‍ നിന്നാണ് തുളസീധരന്‍ പള്ളിക്കല്‍ അംഗത്വം സ്വീകരിച്ചത്.

എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരന്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാല്‍ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരന്‍ പള്ളിക്കല്‍ അന്ന് പറഞ്ഞിരുന്നു.

പിന്നാലെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയില്‍ ഭിന്നത എന്ന തരത്തിലും വാര്‍ത്തകള്‍ സജീവമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് മഞ്ചശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന അഷ്‌റഫ് എകെഎം പത്രിക പിന്‍വലിച്ചത്. ഇതിന് പിന്നാലെ തുളസീധരനെ എസ്ഡിപിഐ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Stories